റാന്നി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് പുതുശ്ശേരിമല കിഴക്ക് ഉപതിരഞ്ഞെടുപ്പ് ; പോളിംഗ് പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് പുതുശ്ശേരിമല കിഴക്ക് ഉപതിരഞ്ഞെടുപ്പ് പോളിംഗ് പൂര്‍ത്തിയായി. ആകെ ഉള്ള 926 വോട്ടര്‍മാരില്‍ 610 പേര് വോട്ട് ചെയ്തു. നാളെ രാവിലെ 10 മണിക്ക് റാന്നി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ആണ് വോട്ടെണ്ണെൽ. രാവിലെ 8 മുതല്‍ വൈകിട്ട് 5വരെ പുതുശേരിമല ഗവ.യുപി സ്കൂളിൽ ആണ് വോട്ടിംങ്ങ് നടന്നത്. മുൻതിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മികച്ച പോളിംങ്ങാണ് നടന്നതെന്നാണ് രാഷ്ടീയ പാർട്ടി നേതാക്കളുടെ വിലയിരുത്തൽ. വാർഡിൽ പ്രധാനമായും എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പ് ഫലം ഒരു വാർഡ് മാത്രമായതിനാൽ നാളെ 11 ന് ഫലം അറിവാകും. എല്‍.ഡി.എഫിനു വേണ്ടി അജിമോനും എൻഡിഎയ്ക്കായി ഡോളി കെ.ജോണും യു.ഡി.എഫിനായി റ്റി.കെ.സുധാകരനുമാണ് മത്സരിക്കുന്നത്. റാന്നി പഞ്ചായത്തിലെ ഏഴാം വാർഡിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച ബി.ജെ.പി. അംഗം എ.എസ്. വിനോദ് രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പ് ബി.ജെ.പിയിലെ ഒരു വിഭാഗം ബഹിഷ്ക്കരിച്ചതായും ആരോപണമുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

32കാരി കൊല്ലപ്പെട്ട നിലയിൽ ; കൂടെ താമസിച്ചിരുന്നയാൾ പൊലീസ് കസ്റ്റഡിയിൽ

0
മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം...

ശിവസൂര്യ വാരാണസിയിൽ എത്തിയതിന് സൂചനകളില്ല ; സിസിടിവികൾ അരിച്ചുപെറുക്കി പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ഇരുപതാം ദിവസവും ഒരു സൂചനയുമില്ല....

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...