ഹരിപ്പാട്: തൃക്കുന്നപ്പുഴയിൽ കുടുംബത്തിന് നേരെ സാമൂഹ്യവിരുദ്ധ ആക്രമണം. അന്വേഷണത്തിന് എത്തിയ പോലീസിന് നേരെയും കയ്യേറ്റ ശ്രമം ഉണ്ടായി. സംഭവത്തിൽ അഞ്ചു പേരെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ സ്വദേശികളായ തറയിൽ വീട്ടിൽ അഷ്കർ (24), കെ വി ജെട്ടി അതിർത്തിയിൽ കണ്ണൻ (23), പുതുക്കേരിൽ അഖിൽ (ആന്റണി-22), പാനൂർ തറയിൽ വീട്ടിൽ ദിൽസേ സഹീർ (23 ), ചേലക്കാട് നടുവിലെ പറമ്പ് മനു (22) എന്നിവരാണ് അറസ്റ്റിലായത്.
കുമ്പളത്ത് ഓഡിറ്റോറിയത്തിന് സമീപം കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം നടന്നത്. തൃക്കുന്നപ്പുഴ പതിയാങ്കര ഇലപ്പത്തറയിൽ ഹേമേഷ് കുമാറും കുടുംബവും ഈ ഭാഗത്ത് കൂടി കാറിൽ വരുമ്പോൾ ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിൽ റോഡിൽ വെച്ചിരുന്ന ഒരു മോട്ടോർസൈക്കിൾ മാറ്റാൻ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് വാക്ക് തർക്കം ഉണ്ടാവുകയും സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
കാറിൽ ഹേമേഷിന്റെ ഭാര്യയും രണ്ട് മക്കളും സഹോദരിയും ഭർത്താവും ആണ് ഉണ്ടായിരുന്നത്. ഇവർക്ക് നേരെയും കയ്യേറ്റം ഉണ്ടായി. വിവരമറിഞ്ഞ സ്ഥലത്ത് എത്തിയ തൃക്കുന്നപ്പുഴ സ്റ്റേഷനിലെ എസ് ഐ വർഗീസ് മാത്യു, എസ് സി പി ഒ ജയൻ, ഹോം ഗാർഡ് ബാബു എന്നിവരെയും പ്രതികൾ കയ്യേറ്റം ചെയ്തു. ജയന് പരിക്കേറ്റിട്ടുണ്ട്. സംഭവ സമയത്ത് പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നതായും പോലീസ് അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































