Wednesday, July 9, 2025 8:43 pm

ടിപ്പു സുല്‍ത്താന്റെ സുവര്‍ണ സിംഹാസനത്തിലെ താഴികക്കുടം ബ്രിട്ടീഷ് സര്‍ക്കാര്‍ ലേലത്തിന് വച്ചു

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : ടിപ്പു സുല്‍ത്താന്റെ സുവര്‍ണ സിംഹാസനത്തിലെ താഴികക്കുടം ബ്രിട്ടീഷ് സര്‍ക്കാര്‍ ലേലത്തിന് വച്ചു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കലാ സാംസ്‌കാരിക വകുപ്പാണ് 1.5 മില്യണ്‍ പൗണ്ടിന് ഏകദേശം 15 കോടി രൂപയ്ക്ക് താഴികക്കുടം ലേലത്തിന് വച്ചിരിക്കുന്നത്. ടിപ്പു സുല്‍ത്താന്റെ സിംഹാസനത്തിലുണ്ടായിരുന്ന സ്വര്‍ണകടുവയുടെ രൂപത്തിലുള്ള എട്ടു താഴികക്കുടങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ ലേലത്തിന് വച്ചിരിക്കുന്നത്.

യു.കെ സര്‍ക്കാര്‍ വെബ് സൈറ്റില്‍ 14,98,64,994 രൂപ രൂപയാണ് ഇതിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത്. ലേലത്തില്‍ ഇന്ത്യക്കാര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല. ബ്രിട്ടീഷ് പൗരന്മാര്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയൂ എന്നാണ് ലേല വിവരങ്ങള്‍ പ്രഖ്യാപിച്ചുള്ള വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.

ടിപ്പു സുല്‍ത്താന്റെ (1782-1799) ആസ്ഥാനമായിരുന്ന ശ്രീരംഗപട്ടണം പിടിച്ചശേഷം, ഈസ്റ്റ് ഇന്ത്യ കമ്പനി അദ്ദേഹത്തിന്റെ സുവര്‍ണ സിംഹാസനം പൊളിച്ചു കടത്തിയെന്നാണു ചരിത്രരേഖ. ബ്രിട്ടിഷ് രാജാവിനു സിംഹാസനം സമ്മാനിക്കണമെന്ന് അന്നത്തെ ഗവര്‍ണര്‍ ജനറല്‍ വെല്ലസ്ലി പ്രഭു ആഗ്രഹിച്ചെങ്കിലും യുദ്ധമുതലുകള്‍ വീതിക്കുന്ന പ്രൈസ് കമ്മിറ്റി ഏജന്റുമാര്‍ ഇതു കഷണങ്ങളാക്കി കടത്തി.

കടുവയുടെ മുകളില്‍ അഷ്ടകോണ്‍ പീഠമുറപ്പിച്ച നിലയിലുള്ള സിംഹാസനം സ്വര്‍ണ പാളികള്‍ പൊതിഞ്ഞ് അപൂര്‍വ രത്നങ്ങള്‍ പതിച്ചതായിരുന്നു. ഇതില്‍ മുന്‍ഭാഗം അലങ്കരിച്ചിരുന്ന വലിയ കടുവത്തലയും പടവുകളുടെ വശത്തു പതിച്ചിരുന്ന 2 ചെറിയ കടുവത്തലകളുമാണ് അവശേഷിക്കുന്നത്. മൂന്നും സ്വര്‍ണത്തില്‍ നിര്‍മിച്ച്‌ രത്നം പതിച്ചവയാണ്. വലിയ കടുവത്തല ബ്രിട്ടിഷ് രാജാവ് ജോര്‍ജ് മൂന്നാമന്റെ ഭാര്യ ഷാര്‍ലറ്റ് രാജ്ഞിക്കു ലഭിച്ചത്, വിന്‍സര്‍ കൊട്ടാരത്തിലുണ്ട്. ചെറുതലകളിലൊന്ന് യുകെയിലെ പോവിസ് കൊട്ടാരത്തിലും രണ്ടാമത്തേത് സ്വകാര്യ വ്യക്തിയുടെ കൈയിലുമാണ്.

ടിപ്പു അവസാന യുദ്ധത്തില്‍ ഉപയോഗിച്ച വാളും, മോതിരവും അന്ന് ബ്രിട്ടീഷുകാര്‍ ലണ്ടനില്‍ എത്തിച്ചിരുന്നു.ബ്രിട്ടീഷ് മ്യൂസിയത്തില്‍ മേജര്‍ ജനറല്‍ അഗസ്റ്റസ് ഡബ്ല്യു.എച്ച്‌. മെയ്‌റിക്കിന്റേയും നാന്‍സി ഡോവാജറിന്റേയും മ്യൂസിയത്തിലേയ്ക്കുള്ള സംഭാവനകളായി ഇത് 2004 വരെ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ 2004 ല്‍ ഇത് ലേലം ചെയ്തപ്പോള്‍ വിജയ് മല്യ ടിപ്പു സുല്‍ത്താന്റെ വാളും മറ്റു ചില വസ്തുക്കളും ലേലത്തില്‍ എടുത്ത് ഇന്ത്യയില്‍ എത്തിച്ചിരുന്നു.

2013 ഒക്ടോബറില്‍ ടിപ്പു സുല്‍ത്താന്റെ ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത മറ്റൊരു വാള്‍ സോത്ബീസ് കോര്‍പ്പറേഷന്‍ ലേലം ചെയ്തിരുന്നു. ടിപ്പുവിന്റെ സിംഹാസനത്തിന്റെ താഴികക്കുടം വില്‍പ്പനയ്ക്ക് വച്ചത് സംബന്ധിച്ച ട്വീറ്റിനെതിരെ നിരവധി ഇന്ത്യക്കാരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും കടത്തിക്കൊണ്ടുപോയ വസ്തു വിറ്റ് പണമുണ്ടാക്കുന്നതിന്റെ ധാര്‍മ്മികതയാണ് പല ഇന്ത്യക്കാരും സോഷ്യല്‍ മീഡിയയില്‍ ചോദ്യം ചെയ്യുന്നത്‌.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷനിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

0
കൊച്ചി: മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷന്റെ പുതിയ ചെയർമാനായി സംവിധായകൻ ജോഷി...

നിമിഷപ്രിയയുടെ മോചനത്തിന് അടിയന്തിരമായി നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് കെ.വി. തോമസ്

0
ന്യൂഡൽഹി: വധശിക്ഷയക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് അടിയന്തിരമായി...

പൊതു പണിമുടക്കിന്റെ ഭാഗമായി യു ഡി ടി എഫ് ജില്ലയിൽ പ്രകടനം നടത്തി

0
പത്തനംതിട്ട: പൊതു പണിമുടക്കിന്റെ ഭാഗമായി യു ഡി ടി എഫ് ജില്ലയിലെ...

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാക്കാൻ നിർദേശിച്ച കുടുംബകോടതിയുടെ ഉത്തരവ് റദ്ദാക്കി ബോംബെ ഹൈക്കോടതി

0
മുംബൈ: ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ഭർത്താവ് സംശയിക്കുന്നത് മാത്രം, കുട്ടിയുടെ പിതൃത്വം...