പുരാവസ്തു തട്ടിപ്പ് കേസ്; റിട്ട. ഡി.ഐ.ജി എസ്.സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ റിട്ട. ഡി.ഐ.ജി എസ് സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. മോൺസൺ മാവുങ്കലുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തുന്നതിനാണ് കേസിൽ മൂന്നാം പ്രതിയായ എസ് സുരേന്ദ്രനെ ചോദ്യം ചെയ്യുക. സുരേന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പലപ്പോഴായി മോൺസൺ പണം കൈമാറിയിരുന്നു. ഇതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പരാതിക്കാർ അന്വേഷണ സംഘത്തിന് നൽകിയിരുന്നു. തിങ്കളാഴ്ച ഐ.ജി ലക്ഷ്മണിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.

പുരാവസ്തു തട്ടിപ്പ് കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചു, പുരാവസ്തുക്കൾ വിൽക്കുന്നതിന് ഇടനിലക്കാരനായി പ്രവർത്തിച്ചു തുടങ്ങിയവയാണ് ഐ.ജി ലക്ഷ്മണിന് എതിരായ ആരോപണങ്ങൾ. മോൻസൺ മാവുങ്കലാണ് പുരാവസ്തു തട്ടിപ്പ് കേസിൽ ഒന്നാം പ്രതി. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനാണ് രണ്ടാം പ്രതി. എസ്.സുരേന്ദ്രനും ഐ.ജി ലക്ഷ്മണയുമാണ് മൂന്നും നാലും പ്രതികൾ. എസ്. സുരേന്ദ്രൻ പലപ്പോഴായി മോൻസൺ മാവുങ്കലുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് പരാതി. പണം കൈമാറിയതിന്റെ രേഖകൾ നേരത്തെ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുംബൈയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച്ച

0
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച്ച. വേദിക്ക് സമീപത്ത് നിന്നും...

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക് ; ബസുകൾ നിർത്തിവെച്ച് അനിശ്ചിതകാല പണിമുടക്ക്

0
പാലക്കാട്: യാത്രാനിരക്ക് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ...

മലപ്പുറത്തെ മോർഫിം​ഗ് കേസിലെ പ്രതി പിടിയിൽ

0
തിരുവനന്തപുരം: മലപ്പുറത്തെ മോർഫിം​ഗ് കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം തിരുമല ഓടങ്കുഴി...

മുണ്ടക്കയം – കുട്ടിക്കാനം പാതയിൽ പുല്ലുപ്പാറയ്ക്ക് സമീപം ലോറി മറിഞ്ഞ് അപകടം

0
മുണ്ടക്കയം: മുണ്ടക്കയം - കുട്ടിക്കാനം പാതയിൽ പുല്ലുപ്പാറയ്ക്ക് സമീപം ലോറി...