Tuesday, May 6, 2025 2:03 pm

തിരുവല്ല റെയിൽവേ സ്റ്റേഷന്റെ മുഖച്ചായ മാറ്റുന്ന നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി ആന്റോ ആന്റണി എംപി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : 12.41 കോടി അനുവദിച്ച് തിരുവല്ല റെയിൽവേ സ്റ്റേഷന്റെ മുഖച്ചായ മാറ്റുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി ആന്റോ ആന്റണി എംപി അറിയിച്ചു. കേന്ദ്രസർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ഇപ്പോൾ ആരംഭിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ  തിരുവല്ല റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന്റെ നിർമ്മാണം, എൻട്രൻസ് പോർച്ച്, എൻട്രൻസ് ആർച്ച്, ഫൂട്ട് ഓവർ ബ്രിഡ്ജ്, വിശ്രമസ്ഥലങ്ങളുടെയും കാത്തിരിപ്പ് സ്ഥലങ്ങളുടെയും വിസ്തൃതി വർദ്ധിപ്പിക്കൽ, സ്റ്റേഷനിൽ എത്തുന്ന വാഹനങ്ങൾക്ക് സുഖമമായി കടന്നുവരുന്നതിനും പോകുന്നതിനും പാർക്ക്‌ ചെയ്യുന്നതിനുമുള്ള സൗകര്യം വർദ്ധിപ്പിക്കുക. ലാൻഡ് സ്കേപ്പിംഗ്, പ്ലാറ്റ്ഫോമുകൾ നവീകരിക്കുക, പ്ലാറ്റ്ഫോമുകളിലെ മേൽക്കൂരകൾ പൂർണ്ണമായും റൂഫിംഗ് ചെയ്യുക, റെയിൽവേ ടിക്കറ്റ് ബുക്കിംഗ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, ടോയ്‌ലറ്റുകൾ നിർമ്മിക്കുക, വലിയ ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കുക, സ്റ്റേഷന്റെ എല്ലാ ഭാഗത്തും പൂർണമായും വെളിച്ചം പകരുക, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റം മെച്ചപ്പെടുത്തുക, ബെഞ്ചുകൾ, വാഷ്ബേസിനുകൾ, ഡസ്റ്റ് ബിന്നുകൾ, സെറിമോണിയൽ ഫ്ലാഗ്, ഇലക്ട്രിഫിക്കേഷൻ, ഫർണിച്ചറുകൾ, സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ അറേഞ്ച്മെന്റ്സ് എന്നിവയാണ് നടപ്പിലാക്കുന്നത്.

തിരുവല്ല റെയിൽവേ സ്റ്റേഷൻ വികസന പ്രവർത്തനങ്ങൾ ആന്റോ ആന്റണി എംപി നേരിട്ട് ഇന്ന് വിലയിരുത്തി. റെയിൽവേ ഡിവിഷണൽ എൻജിനിയർ ജോർജ് കുരുവിള, യു ഡി ഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ, ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കേരി, ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, കേരള കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ബിജു ലങ്കാഗിരി, ജോർജ് മാത്യൂ, മുനിസിപ്പൽ കൗൺസിൽ മാരായ മാത്യുസ് ചാലക്കുഴി, സണ്ണി മനയ്ക്കൽ, സജി.എം. മാത്യു, ഗിരീഷ് കറ്റോട്, രാജൻ വർഗീസ്, നെബു കോട്ടയ്ക്കൽ, തോമസ് കോശി, രാജേഷ് മാലിയിൽ, ജയദേവൻ എന്നിവർ സന്നിഹിതരായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ...

കെപിസിസി നേത‍ൃമാറ്റ ചർച്ചകളിൽ രണ്ടുദിവസത്തിനകം തീരുമാനം വരുമെന്ന് കെ മുരളീധരൻ

0
വയനാട്: കെപിസിസി നേത‍ൃമാറ്റ ചർച്ചകളിൽ രണ്ടുദിവസത്തിനകം തീരുമാനം വരുമെന്ന് കോൺ​ഗ്രസ് നേതാവ്...

ഗവർണർക്കെതിരായ ഹർജി പിൻവലിക്കാൻ കേരളം ; ശക്തമായി എതിർത്ത് കേന്ദ്രം

0
ന്യൂഡൽഹി: ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിന് ഗവർണർക്കെതിരേ നൽകിയ ആദ്യ ഹർജി പിൻവലിക്കാൻ...