Wednesday, July 9, 2025 3:41 am

പ്രധാനമന്ത്രി ഗ്രാമീണ സടക്ക് യോജനയുടെ (PMGSY) നാലാം ഘട്ടത്തിലേക്ക് നവംബർ മാസം 15 നകം പേരുകൾ നിർദ്ദേശിക്കണമെന്ന് ആന്റോ ആന്റണി എംപി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ സടക്ക് യോജനയുടെ (PMGSY) നാലാം ഘട്ടത്തിലേക്ക് നവംബർ മാസം 15 നകം പേരുകൾ നിർദ്ദേശിക്കണമെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു. റോഡുകൾ നിലവിൽ ഇല്ലാത്ത 25,000 ജനവാസ മേഖലകളിൽ ഏതുകാലാവസ്ഥയിലും നിലനിൽക്കുന്ന ടാറിട്ട റോഡുകൾ ഭാരതമൊട്ടാകെ നിർമ്മിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. റോഡുകൾ ഇല്ലാത്ത ജനവാസകേന്ദ്രങ്ങളിലേക്ക് പുതുതായി റോഡുകൾ വെട്ടുവാനും ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുന്നതിനുമാണ് മുൻഗണന നൽകുന്നത്. ഇതിനായി കേന്ദ്രഗ്രാമ വികസന മന്ത്രാലയം ഒരു പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. പോർട്ടലിൽ ചേർക്കുന്ന റോഡുകളുടെ വിവരങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലങ്ങൾ നേരിട്ട് സന്ദർശിച്ച് നിജസ്ഥിതി രേഖപ്പെടുത്തും. റോഡുകളുടെ കുറഞ്ഞ നീളം 500 മീറ്ററും വീതി 6 മീറ്ററും ഉണ്ടാകേണ്ടതാണ്. സൗജന്യമായി സ്ഥലം വിട്ടുകൊടുത്താൽ റോഡുകൾ ഇല്ലാത്ത ഏത് ജനവാസ കേന്ദ്രങ്ങളിലേക്കും പുതുതായി റോഡുകൾ നിർമ്മിക്കാം. റോഡുകൾ നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ഗ്രാമപഞ്ചായത്തുകൾ ഏറ്റെടുത്ത് ഫ്രീ സറണ്ടർ ചെയ്ത് ജില്ലാതല കാര്യാലയങ്ങളിലേക്ക്കൈമാറേണ്ടതുണ്ട്. മൊബൈൽ ആപ്ലിക്കേഷൻ ലൂടെ ഈ റോഡുകളുടെ അലൈൻമെന്റ് സർവ്വേ ജില്ലാതല കാര്യാലയങ്ങളിൽ നിന്നും ആരംഭിക്കുന്നതാണ്.

അതത് പ്രദേശത്ത് ഇത്തരത്തിലുള്ള നിർമ്മാണപ്രവൃത്തികൾ നടപ്പാക്കേണ്ടതുണ്ടെങ്കിൽ റോഡുകളുടെ പേര്, റോഡുകൾ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത്, വാർഡ് നമ്പർ, റോഡുകളുടെ ഉദ്ദേശനീളം, വീതി, വീടുകളുടെ എണ്ണം, ബന്ധപ്പെടേണ്ട ജനപ്രതിനിധികളുടെ പേര്, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടുത്തണം. വിവരങ്ങൾ [email protected] എന്ന ഇമെയിലിലേക്ക് അയക്കാവുന്നതാണ്. ഈ അപേക്ഷകൾ പിഎംജി എസ് വൈയുടെ ജില്ലാതല കാര്യാലയങ്ങളിലേക്ക് കൈമാറുന്നതാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലങ്ങൾ സന്ദർശിച്ച് റോഡുകൾ ആവശ്യമായ സ്ഥലങ്ങളിൽ റോഡിന്റെ തുടക്കം മുതൽ ഒടുക്കം വരെ ഏകദേശം 10 ഫോട്ടോകൾ എടുത്ത് പോർട്ടലിൽ സമർപ്പിക്കേണ്ടതുണ്ട്. ഫോട്ടോകളിൽ വിദ്യാലയങ്ങൾ, ആശുപത്രികൾ, ഗവൺമെന്റ് സ്ഥാപനങ്ങൾ, ചന്തകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉൾപ്പെടെ ഉണ്ടെങ്കിൽ ഉൾപെടുത്തേണ്ടതുണ്ട്. സമർപ്പിക്കുന്ന റോഡുകളുടെ അലൈൻമെന്റും മറ്റുവിവരങ്ങളും കേന്ദ്രസർക്കാർ സാറ്റലൈറ്റ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പരിശോധിച്ച് പ്രോജക്ട് തയ്യാറാക്കുന്നതിന് അന്തിമ അനുമതി നൽകുന്നതായിരിക്കും. ആയതിനാൽ ഇനിയും വിവരങ്ങൾ ലഭൃമാക്കാത്ത ഗ്രാമ/ ബ്ലോക്ക്/ ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ എത്രയും വേഗത്തിൽ വിവരങ്ങൾ സമർപ്പിക്കേണ്ടതാണെന്നും ആന്റോ ആന്റണി എംപി പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി

0
തിരുവനന്തപുരം: രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള...

പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ‘ഇ ഓഫീസ് ‘ പ്രഖ്യാപനം നിയമസഭാ ഡെപ്യൂട്ടി...

0
പത്തനംതിട്ട : പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ 'ഇ ഓഫീസ്...

വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം

0
പത്തനംതിട്ട : വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം പത്തനംതിട്ട കാത്തോലിക്കേറ്റ്...

കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ...