ആന്റോ ആന്റണി മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കും ; ഡി.സി.സി യോഗം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ പോളിംഗ് ശതമാനത്തിൽ കുറവുണ്ടായെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി മികച്ച ഭൂരിപക്ഷത്തിൽ വിജയം കരസ്ഥമാക്കുമെന്ന് ഡി.സി.സി നേതൃയോഗം വിലയിരുത്തി. വോട്ടേഴ്സ് ലിസ്റ്റിൽ പേര് ഉള്ളവരും ജോലി തേടി വിദേശങ്ങളിലേക്ക് പോയവരും സ്ഥലത്ത് സ്ഥിരമായി ഇല്ലാത്തവരും ആയ വോട്ടർമാരെ ലിസ്റ്റിൽ നില നിർത്തിയതും ശതമാനത്തിലെ കുറവിന് കാരണമായതായി യോഗം വിലയിരുത്തി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ വികാരവും എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളോടുള്ള അതാതു പാർട്ടികളിലും മുന്നണിയിലുമുണ്ടായ എതിർപ്പ് വോട്ടിംഗ് ശതമാനത്തിലെ കുറവിന് മറ്റൊരു കാരണമാണെന്ന് യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. കെ.പി.സി.സി നിർദ്ദേശപ്രകാരം ബൂത്ത്തല വിലയിരുത്തലിനും കണക്കെടുപ്പിനുമായി മെയ് 10 ,11 തീയതികളിൽ അസംബ്ളി തലത്തിൽ സംയുക്ത ബ്ലോക്ക് കമ്മിറ്റികളും പതിനാറാം തീയതിക്കു മുമ്പായി ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളും വിളിച്ച് ചേർത്ത് വിശദമായ വിലയിരുത്തൽ നടത്തുന്നതിനും യോഗം തീരുമാനിച്ചു.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കുവാൻ കഠിന പ്രയഗ്നം നടത്തിയ ബൂത്ത് തലം മുതലുളള കോൺഗ്രസിന്റേയും ഘടകകക്ഷികളുടേയും നേതാക്കൾക്കും പ്രവർത്തകർക്കും യോഗം നന്ദി രേഖപ്പെടുത്തി. ജില്ലയുടെ ചുമതല വഹിക്കുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.എം നസീർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ.പി.ജെ കുര്യൻ, രാഷ്ട്രീയകാര്യസമിതി അംഗം കൂടിയായ സ്ഥാനാർത്ഥി ആന്റോ ആന്റണി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ,മുൻ ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.ശിവദാസൻനായർ, മുൻ എം.എൽ.എ മാലേത്ത് സരളാദേവി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, കെ.പി.സി.സി നിർവാഹക സമിതി അംഗം ജോർജ്ജ് മാമ്മൻ കൊണ്ടൂർ കെ.പി.സി.സി സെക്രട്ടറിമാരായ റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാ മല, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ്കുമാർ, സാമുവൽ കിഴക്കു പുറം, ജോൺസൺ വിളവിനാൽ കെ.ജയവർമ്മ, റെജി തോമസ്, ടി.കെ.സാജു, ഏബ്രഹാം മാത്യു പനച്ചിമൂട്ടിൽ, സജി കൊട്ടക്കാട് എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടനാ പ്രതിനിധികൾ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർക്ക് ; സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം....

ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസിൽ അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍...

ഖർഗെക്കെതിരായ ജാത്യാധിക്ഷേപം ; ഇന്ന് കോൺ​ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം

0
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ജാതി അധിക്ഷേപം നേരിട്ടുവെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ...