തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയില്‍ ശമ്പളം എപ്പോള്‍ കിട്ടുമെന്ന് ഉറപ്പില്ലായിരുന്ന സാഹചര്യത്തില്‍നിന്നും എല്ലാ മാസവും അഞ്ചാം തീയതിക്കു മുമ്പ്കിട്ടുമെന്ന് ഇപ്പോള്‍ ഉറപ്പാണെന്ന് മന്ത്രി ആന്‍റണി രാജു. വരുമാനം നല്ലതു പോലെ കൂട്ടിയാല്‍ ശമ്പളം ഒന്നാം തീയതി തന്നെ ലഭ്യമാക്കുന്ന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി. ആസ്ഥാനത്ത് സ്ഥാപിച്ച സോളാര്‍ പവര്‍ പ്ലാന്റ്, ആധാര്‍ അധിഷ്ഠിത ബയോമെട്രിക് അറ്റന്‍ഡന്‍സ് സിസ്റ്റം, ഇ സര്‍വ്വീസ് ബുക്ക് എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പ്രതിദിന കളക്ഷന്‍ റെക്കോര്‍ഡ് നേടുന്നതിന് പ്രയത്നിച്ച ജീവനക്കാക്കുള്ള ക്യാഷ് അവാര്‍ഡുകളും മന്ത്രി വിതരണം ചെയ്തു.
കെഎസ്‌ആര്‍ടിസിയെ സംബന്ധിച്ച് അഭിമാനകരമായ പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചതെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാരില്‍ നിന്നും മികച്ച സഹകരണമാണ് സര്‍ക്കാരിന് ലഭിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലം വാര്‍ത്ത സൃഷ്ടിച്ച സ്ഥാപനമാണ് കെ.എസ്.ആര്‍.ടി.സി. അതിനുള്ള പ്രധാനകാരണം ജനങ്ങളും മാധ്യമങ്ങളും കെ.എസ്.ആര്‍.ടി.സിയെ നെഞ്ചോട് ചേര്‍ത്തത് കൊണ്ടാണ്. ലാഭം മാത്രമല്ല കെ.എസ്.ആര്‍.ടി.സിയുടെ ലക്ഷ്യം. പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട യാത്രസൗകര്യം ഒരുക്കുകയാണ്. അത് സ്വന്തം വരുമാനത്തില്‍ നിന്നായാല്‍ അത്രയും നല്ലതെന്ന് മന്ത്രി പറഞ്ഞു.
കെഎസ്‌ആര്‍ടിസിയെ നിലനിര്‍ത്താന്‍ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും ജീവനക്കാര്‍ക്കു വേണ്ടി ശമ്പള പരിഷ്കരണം യാഥാര്‍ഥ്യമാക്കി. ഇന്ധന വിലവര്‍ധന ഉള്‍പ്പെടെ പല കാര്യങ്ങളും തകിടം മറിച്ചിട്ടും സര്‍ക്കാര്‍ സഹായത്താല്‍ പിടിച്ചുനിന്നു. രാജ്യത്തെ മറ്റുള്ള ആര്‍ടിസിയില്‍ ഉള്ളവരേക്കാള്‍ വളരെ ആത്മാര്‍ഥതയുള്ളവരാണ് കെഎസ്‌ആര്‍ടിസിയിലെ ജീവനക്കാര്‍. അതുകൊണ്ട് പ്രതിദിനം 8 കോടി രൂപയിലധികം വരുമാനം ലഭിക്കാനുള്ള നടപടികളുമായി ഇനിയും മുന്നോട്ടു പോകണം. അതിന് ജീവനക്കാര്‍ സഹകരിക്കണം.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 / 0468 233 3033/ 295 3033 / mail – [email protected]