ബീഹാറിലെ ഔറംഗബാദില്‍ വന്‍ തീപിടിത്തം

For full experience, Download our mobile application:
Get it on Google Play

ഒഡിയ : ബീഹാറിലെ ഔറംഗബാദില്‍ വന്‍ തീപിടിത്തം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ 30 ഓളം പേര്‍ക്ക് പരിക്ക്. നഗരത്തിലെ ഏറ്റവും ഇടുങ്ങിയ തെരുവുകളിലൊന്നായ ഒഡിയ തെരുവിന് സമീപമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. അപകടത്തില്‍ പരിക്കേറ്റവരെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്. തീ അണയ്ക്കുന്നതിനിടെ ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പൊള്ളലേറ്റു. അവരെയും സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓള്‍ഡ് ജിടി റോഡിലുള്ള മര്‍ഫി റേഡിയോ സ്ട്രീറ്റിലെ വസതിയില്‍ ഛാത് പൂജ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്നും ആ സമയത്ത് വീട്ടിലെ സ്ത്രീകള്‍ പൂജക്കായുളള പ്രസാദം ഉണ്ടാക്കുകയായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം. വഴിപാട് തയ്യാറാക്കുന്നതിനിടെയാണ് സിലിണ്ടര്‍ ചോര്‍ന്നതെന്നും വലിയ ശബ്ദത്തോടെ ഗ്യാസ് പൈപ്പ് പൊട്ടിത്തെറിച്ചപ്പോഴാണ് അപകടം മനസ്സിലായതെന്നുമാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല ; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക്...

0
കോഴിക്കോട്: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. സീനിയര്‍...

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...