Friday, March 28, 2025 11:11 am

സമരത്തിൽ പങ്കെടുക്കുന്ന ആരും ശമ്പളം വാങ്ങാമെന്ന് കരുതേണ്ട ; സിംഗിള്‍ ഡ്യൂട്ടിക്കെതിരായ സമരത്തിനെതിരെ മന്ത്രി

For full experience, Download our mobile application:
Get it on Google Play

 ഇടുക്കി : കെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ തൊഴിലാളികള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിനെതിരെ ഗതാഗത മന്ത്രി ആന്‍റണി രാജു.  ഒന്നാം തീയതി മുതൽ സമരം നടത്തുമെന്ന് സംഘടന ടിഡിഎഫ് നോട്ടീസ് നൽകിയിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കുന്ന ആരും അഞ്ചാം തീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ടെന്ന് ആന്‍റണി രാജു പറഞ്ഞു. സിംഗിൾ ഡ്യൂട്ടി സിസ്റ്റം എന്നത് യൂണിയനുകൾ നേരത്തെ അംഗീകരിച്ചതാണ്. അതിൽ നിന്നും ഒരു വിട്ടുവീഴ്ചക്കും സർക്കാർ തയ്യാറല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കെഎസ്ആര്‍ടിസിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് തൊഴിലാളികള്‍. ഒക്ടോബര്‍ ഒന്ന് മുതലാണ് കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പണിമുടക്ക് തുടങ്ങുന്നത്. ഇതിനായി ടിഡിഎഫ് വര്‍ക്കിംഗ് പ്രസിഡന്‍റ് എം വിന്‍സെന്‍റ് എംഎല്‍എയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് പണിമുടക്കിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

സിംഗിള്‍ ഡ്യൂട്ടിയില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അനിശ്ചിതകാല പണിമുടക്കുമായി തൊഴിലാളികള്‍ രംഗത്തെത്തുന്നത്. 28 ശതമാനം തൊഴിലാളികളാണ് ടിഡിഎഫില്‍ അംഗങ്ങളായുള്ളത്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ എല്ലാ മാസവും 5 ന് മുമ്പ് ശമ്പളം കിട്ടുമെന്ന ഉറപ്പുള്ളതിനാല്‍ തല്‍ക്കാലം പണിമുടക്കേണ്ട എന്നാണ് സിഐടിയു, ബിഎംഎസ്, എഐടിയുസി എന്നീ സംഘടനകളുടെ തീരുമാനം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കത്തോലിക്കാ സഭക്കെതിരെ അപകീർത്തികരമായ വീഡിയോകൾ യൂട്യൂബ് ചാനൽ വഴി പ്രചരിപ്പിച്ചു ; അനിൽ മുഹമ്മദിന്...

0
കൊല്ലം : കത്തോലിക്കാ സഭക്കെതിരെ അപകീർത്തികരമായ വീഡിയോകൾ യൂട്യൂബ് ചാനൽ...

ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം

0
ഉത്തർപ്രദേശ് : ഉത്തർപ്രദേശ് ഗാസിയാബാദിലെ റോളർ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് തൊഴിലാളികൾക്ക്...

സൈബര്‍തട്ടിപ്പിന്റെ പുതിയ അടവ് ; നാലുമാസം മാത്രം പഴക്കമുള്ള ഫര്‍ണിച്ചര്‍ ആദായവിലയ്ക്ക്

0
ഹരിപ്പാട്: 'അഞ്ചുലക്ഷം രൂപയുടെ ഫര്‍ണിച്ചര്‍. നാലുമാസത്തെ പഴക്കംമാത്രം. 95,000 രൂപകൊടുത്താല്‍ വീട്ടിലെത്തിക്കും....

തിരുവനന്തപുരം പൂജപ്പുരയില്‍ എസ് ഐക്ക് കുത്തേറ്റു

0
തിരുവനന്തപുരം : തിരുവനന്തപുരം പൂജപ്പുരയില്‍ എസ് ഐക്ക് കുത്തേറ്റു. കഞ്ചാവ് കേസിലെ...