കൊല്ലം : സ്വകാര്യ ആശുപത്രിയുടമ കടപ്പാക്കട പ്രതീക്ഷ നഗറിലെ ഡോ.അനൂപ് കൃഷ്ണയുടെ മരണത്തില്‍ ദുരൂഹത. സിപിഎം പ്രവര്‍ത്തകര്‍ അനൂപിനെ വന്നുകണ്ട് ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട് . ആശുപത്രി നിര്‍മ്മാണസമയത്തും രാഷ്ട്രീയപരമായി ഭീഷണികള്‍ വന്നിരുന്നു എന്നും പരിചയക്കാര്‍ പറയുന്നു.
ഇതിനുശേഷം അനൂപിനെ കാണാതായെന്ന് ഭാര്യ ഡോക്ടര്‍ അര്‍ച്ചന ബിജു, ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഡോക്ടറെ വര്‍ക്കലയില്‍ നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് കൈ തന്നെ മുറിച്ചശേഷം ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ അനൂപിന്റെ മൃതദേഹം കണ്ടെത്തിയത്.
ഡോക്ടര്‍ ഉണ്ണികൃഷ്ണന്റെയും രതീഭായിയുടെയും മകനാണ് ഡോ.അനൂപ് കൃഷ്ണ. കിളികൊല്ലൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കള്‍ ആശുപത്രി ജീവനക്കാര്‍ എന്നിവരില്‍ നിന്നും പോലീസ് മൊഴിയെടുക്കുന്നുണ്ട്. അനൂപിനും കുടുംബത്തിനുമെതിരെ സമൂഹ മാധ്യമങ്ങളിലൂടെയും ചിലര്‍ കടുത്ത ആക്ഷേപം നടത്തിയിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ച പോലീസ്, ചില ഓണ്‍ലൈന്‍ മാധ്യമങ്ങളെയും നിരീക്ഷണത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്.
അനൂപിന്റെ അസ്വാഭാവിക മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയ്ക്കും, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഫേസ്ബുക്ക് പോലെയുള്ള സാമൂഹ മാധ്യമങ്ങളിലൂടെയും ചിലര്‍ ഭീഷണിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തതായി പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.