എംഎല്‍എ പ്രദീപ് മഹാരതി കോവിഡ് 19 ബാധിച്ച്‌ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വര്‍: ഒഡീഷ മുന്‍ മന്ത്രിയും ബിജെഡി (ബിജു ജനതാ ദള്‍) എംഎല്‍എയുമായ പ്രദീപ് മഹാരതി കോവിഡ് 19 ബാധിച്ച്‌ അന്തരിച്ചു. 65 വയസ്സായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഭുവനേശ്വറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. സെപ്റ്റംബര്‍ 14-നാണ് മുതിര്‍ന്ന ബി.ജെ.ഡി നേതാവായ മഹാരതിക്ക് കോവിഡ് പോസിറ്റീവ് ആയതായി റിപ്പോര്‍ട്ട് വന്നത്. തുടര്‍ന്ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.

പിപിലി നിയമസഭാ മണ്ഡലത്തില്‍ നിന്ന് 1985 ല്‍ ജനതാ പാര്‍ട്ടി ടിക്കറ്റില്‍ മഹാരതി ഒഡീഷ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിപിലിയില്‍ നിന്ന് ഏഴു തവണ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് അദ്ദേഹം. അതില്‍ അഞ്ച് തവണ ബിജു ജനതാ ദള്‍ (2000-2019) ടിക്കറ്റിലും ജനതാ പാര്‍ട്ടി (1985), ജനതാദള്‍ (1990) ടിക്കറ്റുകളില്‍ ഓരോ തവണ വീതവും തിരഞ്ഞെടുക്കപ്പെട്ടു.

ഒഡീഷയിലെ ഭരണകാലത്ത് പഞ്ചായത്തിരാജ്, കുടിവെള്ള വിതരണം, കൃഷി, മത്സ്യബന്ധനം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ മഹാരതി കൈകാര്യം ചെയ്തിരുന്നു. കാര്‍ഷികരംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് മഹാരതിയെ 2016 ല്‍ ആഗോള കാര്‍ഷിക നേതൃത്വ അവാര്‍ഡും 2014-15 ലെ കൃഷി കര്‍മന്‍ അവാര്‍ഡും നല്‍കി ആദരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...