കുറ്റവാളികൾ ശിക്ഷിക്കപ്പെടുംവരെ സമരം തുടരുമെന്ന് അനുപമ ; ഡിസംബർ പത്തിന് സെക്രട്ടറിയറ്റിന് മുന്നിൽ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡിസംബർ പത്തിന് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുമെന്ന് അനുപമ. കുറ്റവാളികൾ ശിക്ഷിക്കപ്പെടുംവരെ സമരം തുടരുമെന്ന് അനുപമ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രത്യക്ഷ സമരം എനിക്ക് ഇനി ബുദ്ധിമുട്ടുള്ള കാര്യമാണ്. മനുഷ്യാവകാശ ദിനമാണ് ഡിസംബർ പത്താം തീയതി. കുട്ടിക്കടത്ത് എന്നു പറയുന്നതു മനുഷ്യാവകാശ ലംഘനമാണ്. പത്താം തീയതി ഒരു സമരം തീരുമാനിച്ചിട്ടുണ്ട്. ബാക്കി സമരങ്ങളെക്കുറിച്ച് അന്നേ ദിവസം പ്രഖ്യാപിക്കുമെന്നും അനുപമ പറഞ്ഞു.

എനിക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടത്തുന്നതു സൈബർ സഖാക്കളാണ്. ഒരു ഭാഗത്തുനിന്ന് പിന്തുണയുണ്ട്. മറ്റൊരു ഭാഗത്ത് സൈബര്‍ ആക്രമണവും നടക്കുന്നു. പ്രത്യക്ഷ സമരത്തിൽനിന്ന് എനിക്ക് പിൻമാറേണ്ടിവരും. കുഞ്ഞിനെയും കൊണ്ടു സമരം ചെയ്യൽ സാധ്യമല്ല. പക്ഷേ ഇനിയുള്ള സമരത്തിലും വീര്യം ഒട്ടും കുറയില്ല. കുട്ടിക്കു കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അനുപമ പറഞ്ഞു. സംസ്ഥാന സർക്കാർ പ്രശ്നം കാര്യമായി എടുക്കുന്നില്ലെങ്കിൽ കേന്ദ്രസർക്കാരിനെ സമീപിക്കും. കേസിൽ ജാമ്യം കൊടുക്കാവുന്ന വകുപ്പുകളാണ് ഇപ്പോഴും പ്രതികൾക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. അതും അവരുടെ മനോഭാവത്തെയാണു കാണിക്കുന്നതെന്നും അനുപമ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...