പത്തനംതിട്ട : പൊതുമേഖലാ സ്ഥാപനം ആയ പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരളാ ലിമിറ്റഡിൽ 20 ൽ പരം ജീവനക്കാർക്ക് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പ്രമോഷൻ നൽകുവാൻ ഉള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഐ.എൻ.റ്റി.യു.സി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ. സാധാരണ നാല് വർഷം കൂടുമ്പോൾ ആണ് പ്രമോഷൻ നൽകുന്നത്. വേണ്ടപ്പെട്ടവർ ആകുമ്പോൾ നാല് വർഷം എന്നത് ചുരുക്കി ഒന്നര വർഷം ആക്കി ഡബിൾ പ്രമോഷൻ നൽകുവാനുള്ള നീക്കം ആണ് മാനേജ്മെന്റ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്ത് കോർപ്പറേഷനിൽ പണിയെടുക്കുന്ന 4000 ൽ പരം തൊഴിലാളികൾക്ക് 2017 – 2018 കാലയളവിലെ ബോണസ് കുടിശിക അടക്കമുള്ള ആനുകൂല്യങ്ങൾ കൊടുക്കുവാൻ ഉള്ളപ്പോൾ ആണ് മാനേജ്മെന്റ് ഇഷ്ടക്കാർക്ക് വേണ്ടി ഉള്ള പുതിയ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. നിലവിൽ തൊഴിലാളികൾക്ക് ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങൾ നൽകുവാൻ 50 കോടി രൂപ ബാങ്ക് വായ്പ എടുത്താണ് നൽകിയത്. ഇപ്പോൾ ദൈനംദിന കാര്യങ്ങൾ നടത്തുവാൻ വേണ്ടി കാലാവധി എത്താത്ത റബ്ബർ മരങ്ങൾ വിൽപ്പന നടത്തി അതിൽ നിന്ന് ഉള്ള വരുമാനം കൊണ്ടാണ് മുന്നോട്ട് പോകുന്നത്. അനധികൃത പ്രമോഷനും അതിലൂടെ ഉള്ള സാമ്പത്തിക ബാദ്ധ്യതയും അടിയന്തിരമായി നിർത്തിവെയ്ക്കാത്ത പക്ഷം ഐ.എൻ.റ്റി.യു.സി യുടെ നേതൃത്വത്തിൽ ഹെഡ് ഓഫീസിനു മുമ്പിൽ ശക്തമായ സമര പരിപാടികൾ നടത്തുമെന്ന് അങ്ങാടിക്കൽ വിജയകുമാർ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.