എം എം മണിയെ ചങ്ങലയ്ക്കിടാൻ സി.പി.എം തയ്യാറാകണം ; അഡ്വ. വർഗ്ഗീസ് മാമ്മൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളാ കോൺഗ്രസ് പാർട്ടിയുടെ ആദരണീയനായ ചെയർമാനും ലീഡറുമായ പി.ജെ ജോസഫ് സാറിനെതിരെ ഹീനമായ പരാമർശം നടത്തിയ സംസ്കാര ശൂന്യനായ എംഎം മണിയെ ചങ്ങലയ്ക്കിടാൻ സി.പിഎം തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ല ചെയർമാനുമായ അഡ്വ. വർഗ്ഗീസ് മാമ്മൻ ആവശ്യപ്പെട്ടു. ജനാധിപത്യ കേരളത്തിന് തന്നെ അപമാനമാണ് എം.എം മണിയുടെ വാക്കുകളും പ്രവർത്തികളും. ഇങ്ങനെ അസഭ്യം പറയുവാൻ മണിയെ കയറൂരിവിട്ടിരിക്കുകയാണെങ്കിൽ മണിയെ തെരുവിൽ തടയേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കേരളത്തിലെ കർഷക ലക്ഷങ്ങളുടെ ആരാധ്യനായ നേതാവും ജനാധിപത്യ കേരളത്തിന്റെ പ്രതീക്ഷയും നിയമസഭയിലെ ഏറ്റവും മുതിർന്ന നേതാവുമായ പി.ജെ ജോസഫിനെ വ്യക്തിഹത്യ ചെയ്യുവാനും മോശം അഭിപ്രായ പ്രകടനം നടത്തുവാനും എന്ത് യോഗ്യതയാണ് മണിക്ക് ഉള്ളത്. എം.എം മണിയുടെ പരാമർശങ്ങളെ അവജ്ഞയോടെ ജനം തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. 2018 ൽ മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്ന് വിട്ട് നൂറ് കണക്കിന് പാവപ്പെട്ടവരുടെ ജീവൻ അപഹരിക്കുകയും ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതകയത്തിലാക്കി അവരുടെ വീടും സമ്പാദ്യങ്ങളും നഷ്ടപ്പെടുത്തിയതിനു മുഖ്യ കാരണക്കാരനാണ് അന്ന് വൈദ്യുതി മന്ത്രിയായിരുന്ന ഈ മഹാൻ. ഭൂമാഫിയയുടെ ദല്ലാളായി നിന്ന് കൊണ്ടു ഇടുക്കിയിൽ സർക്കാർ ഭൂമി കൈയ്യേറ്റത്തിന് നേതൃത്വം കൊടുക്കുന്ന അഴിമതി വീരനായ എം എം മണിയുടെ യഥാർത്ഥ കഥകൾ പറയുവാൻ കേരളാ കോൺഗ്രസ് പ്രവർത്തകർ നിർബന്ധിതരാകുമെന്നും അഡ്വ.വർഗ്ഗീസ് മാമ്മൻ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ ; കഞ്ചാവുമായി ജോത്സ്യൻ പിടിയിൽ

0
പയ്യന്നൂർ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവുമായി ജോത്സ്യൻ...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ നടപടി

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ നടപടി....

ഇസ്രായേലും ലെബനനും വെടിനിര്‍ത്തല്‍ കരാര്‍ പുതുക്കുന്നു

0
വാഷിംഗ്ടണ്‍: ഇസ്രായേലും ലെബനനും വെടിനിര്‍ത്തല്‍ കരാര്‍ പുതുക്കുന്നു. ഇക്കാര്യത്തില്‍ സമഗ്ര കരാര്‍...

അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ

0
തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ...