മുസ്ലീം സമുദായത്തെ ബിജെപിയോട് അടുപ്പിക്കല്‍ തന്നെയാണ് തന്‍റെ ലക്ഷ്യമെന്ന് എപി അബ്ദുള്ളക്കുട്ടി

For full experience, Download our mobile application:
Get it on Google Play

ലക്നൗ: നരേന്ദ്ര മോദിയുടെ പല പരാമര്‍ശങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കവെ എപി അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. മുസ്ലീം സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ചയുണ്ട്. മുസ്ലീം സമുദായത്തെ ബിജെപിയോട് അടുപ്പിക്കല്‍ തന്നെയാണ് തന്‍റെ ലക്ഷ്യമെന്നും എപി അബ്ദുള്ളക്കുട്ടി പറഞ്ഞു. ഭരണഘടനയെ ഉമ്മ വച്ച് പ്രധാനമന്ത്രിയായ ആളാണ് മോദി. ഭരണഘടനയെ മുൻനിര്‍ത്തി തന്നെയാണ് അദ്ദേഹം കോൺഗ്രസിനെതിരെ പല വാദങ്ങളുമുയര്‍ത്തുന്നത്. ഞങ്ങളുടെ മുദ്രാവാക്യം സബ് കാ സാത്- സബ് കാ വികാസ് എന്നതാണ്. എല്ലാവരെയും ഒരുപോലെ കാണുന്ന നേതാവാണ് മോദി. ഹജ്ജ് കമ്മറ്റി ചെയര്‍മാൻ എന്ന നിലയില്‍ മൂന്ന് വര്‍ഷത്തെ എന്‍റെ അനുഭവം അതാണ്. വിദ്വേഷ പ്രസംഗങ്ങള്‍ എന്ന് വ്യാഖ്യാനിക്കുന്നതാണ്. കൂടുതല്‍ കുട്ടികളുള്ള ആളുകള്‍ക്കാണോ സ്വത്ത് ഭാഗിച്ചുകൊടുക്കേണ്ടത് എന്ന പരാമര്‍ശം ജനസംഖ്യയുടെ പ്രശ്നമാണ് ഉദ്ദേശിച്ചത്. മുസ്ലീങ്ങള്‍ക്ക് എതിരല്ല മോദി ഇന്ത്യയില്‍ മുസ്ലീങ്ങള്‍ പോലും ആഗ്രഹിക്കാത്ത തരത്തിലുള്ള പ്രീണനമാണ് കോൺഗ്രസ് നടത്തുന്നത്. അതിനെയാണ് വിമര്‍ശിക്കുന്നതെന്നും എപി അബ്ദുള്ളക്കുട്ടി പറഞ്ഞു.

വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടിയുള്ള പ്രചാരണത്തിലായിരുന്നു, ഹര്‍ ദില്‍ മേ മോദി ഹേ എന്നാണ് അവിടത്തെ ചുവരെഴുത്ത്. എല്ലാവരുടെയും ഹൃദയത്തില്‍ മോദിയാണ് എന്നതാണ് അതിനര്‍ത്ഥം, വലിയ മാറ്റം വരാണസിയിലുണ്ട്, മുസ്ലീം സമുദായത്തിലും മാറ്റം കാണാനുണ്ട്. കേരളത്തില്‍ നടക്കുന്ന പ്രചാരണം ബിജെപി വലിയ വിജയം നേടില്ല എന്നതാണ്- എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഫലം നോക്കിയാല്‍ 250-52 സീറ്റില്‍ തന്നെ 50 ശതമാനത്തിലധികം വോട്ട് നേടിയാണ് ജയിച്ചത്, ജയിച്ചുവരും എന്നതിന് യാതൊരു സംശയമില്ല. എങ്കിലും മോദിയുടെ സ്വപ്നം പോലെ നാന്നൂറിലധികം സീറ്റ് നേടി ജയിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...