എ.പി. ജയനെതിരായ നടപടി : ജില്ലയില്‍ സിപിഐയില്‍ കലാപക്കൊടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സിപിഐ ജില്ലാ സെക്രട്ടറി എപി ജയനെ സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തതിന് പിന്നാലെ പാര്‍ട്ടിയില്‍ കലാപം. രണ്ടു മണ്ഡലം കമ്മറ്റികള്‍ നടപടിക്കെതിരേ പ്രമേയം പാസാക്കി. ഒരു ബ്രാഞ്ച് കമ്മറ്റി ഒന്നടങ്കം രാജി വെച്ചു. സിപിഐ ജില്ലാ കമ്മറ്റി ഓഫീസ് പൂട്ടി സെക്രട്ടറി സ്ഥലം വിടുകയും ചെയ്തു. ശനിയും ഞായറുമായി ചേര്‍ന്ന മണ്ഡലം കമ്മറ്റി യോഗത്തിലാണ് കോന്നി, മല്ലപ്പള്ളി മണ്ഡലം കമ്മറ്റികള്‍ ജയനെതിരായ നടപടിക്കെതിരേ പ്രമേയം പാസാക്കിയത്. റാന്നി മണ്ഡലത്തിലെ ചാത്തന്‍തറ ബ്രാഞ്ച് കമ്മറ്റി ഒന്നടങ്കം രാജി വെച്ചു. രണ്ടു ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെടെ രാജി സന്നദ്ധത അറിയിച്ചു. അതിനിടെ ജില്ലാ കമ്മറ്റി ഓഫീസും പൂട്ടി സെക്രട്ടറി സ്ഥലം വിട്ടു.

കമ്മറ്റി ചേരാന്‍ കഴിയാതെ അംഗങ്ങള്‍ വേറെ വഴി നോക്കേണ്ടി വന്നു. ഓഫീസ് സെക്രട്ടറി കോയമ്പത്തൂരിന് പോയതോടെ കമ്മിറ്റിക്ക് എത്തിയവര്‍ വലഞ്ഞു. ഇവര്‍ക്ക് പുറത്തു നില്‍ക്കേണ്ടി വന്നു. എ.പി. ജയന്‍ അനുകൂലിയാണ് ഓഫീസ് സെക്രട്ടറിയെന്ന് പറയുന്നു. ഓഫീസ് തുറക്കാനാകാത്തതിനാല്‍ എ.ഐ.വൈ.എഫ് ജില്ലാ എക്‌സിക്യൂട്ടീവ് നടന്നത് ജോയിന്റ് കൗണ്‍സില്‍ ഓഫീസിലാണ്. രണ്ട് മണിക്കൂറിനു ശേഷം പിന്നിലെ കോണ്‍ഫറന്‍സ് ഹാളിന്റെ താക്കോല്‍ എത്തിച്ച് താല്‍കാലികമായി പ്രതിസന്ധി പരിഹരിക്കുകയായിരുന്നു. സി.പി.ഐ ജില്ലാ നേതാക്കളും സ്ഥലത്തെത്തി. എ. പി ജയനെതിരായ നടപടിക്ക് പിന്നാലെയാണ് ഞായറാഴ്ച ഓഫീസ് തുറക്കാതിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...