Monday, April 28, 2025 8:26 pm

എം.കെ മോഹനന് മഹിള സഹകരണ ചാരിറ്റബിൾ സൊസൈറ്റിയുടെ എ പി ജെ അബ്ദുൾ കലാം പുരസ്ക്കാരം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മഹിള സഹകരണ ചാരിറ്റബിൾ സൊസൈറ്റിയുടെ എ പി ജെ അബ്ദുൾ കലാം പുരസ്ക്കാരത്തിന് എം.കെ മോഹനൻ അർഹനായി.25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്ക്കാരം വൈ.എം.സി എ ഹാളിൽ മെയ് 14ന് നടക്കുന്ന ചടങ്ങിൽ മന്ത്രി പി.പ്രസാദ് എം.കെ മോഹനന് സമ്മാനിക്കും. ഇന്ത്യൻ ആർമിയിൽ വിവിധ മേഖലയിൽ 17 വർഷം സർവീസ് ചെയ്ത് ആർമി ഓഫീസറായി റിട്ടയർ ചെയ്ത എം.കെ മോഹനൻ എം.ആർ.ഐ സ്കാൻ,സി.ടി സ്കാൻ,ഹൃദയ ശാസ്ത്രക്രീയ ഉപകരണങ്ങൾ വിദേശത്തുനിന്ന് എത്തുമ്പോൾ ഉത്തരവാദിത്തതോടെ വിവിധ സംസ്ഥാന മെഡിക്കൽ കോളേജുകളിൽ സ്ഥാപിച്ചു കൊടുക്കുന്ന സാങ്കേതിക കർമ്മം നിർവഹിക്കുന്ന മോഹൻ അസോസിയേറ്റ് എന്ന കമ്പനിയുടെ അമരക്കാരനാണ്.

ഇദ്ദേഹം “ചാൾസ് പിസ്റ്റൽ ” എന്ന ഒരു ഷോർട്ട് ഫിലിം ഇംഗ്ലീഷ് ഭാഷയിൽ നിർമ്മിക്കുകയും അതിൽ പ്രധാന കഥാപാത്രമായി അഭിനയിക്കുകയും കൊൽക്കത്തയിൽ 120 രാജ്യങ്ങൾ പങ്കെടുത്തിരുന്ന ഇംഗ്ലീഷ് ഫിലിം ഫെസ്റ്റിവൽ മത്സരത്തിൽ ഈ ഷോർട്ട് ഫിലിം നാലാം സ്ഥാനത്ത് എത്തുകയും ചെയ്തു. കൂടാതെ “കറ” എന്ന മലയാളം ഷോർട്ട് ഫിലിം നിർമിക്കുകയും ബാംഗ്ളൂരിൽ വെച്ചു നടന്ന ഫിലിം നാഷണൽ ഫെസ്റ്റിവലിൽ “കറ ” യ്ക്ക് നാഷണൽ അവാർഡും ലഭിച്ചു. അത് കൂടാതെ മലയാളത്തിൽ 62 അവാർഡുകൾ വിവിധ മേഖലകളിൽ ലഭിച്ചു.മ്യൂസിക് ആൽബം ഇറങ്ങിയിട്ടുണ്ട്. ഒരു മലയാള സിനിമയുടെ ചിത്രീകരണം അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നു.

സമശ്രീ മിഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എന്ന നിലയിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു. നിർധനരായ വിദ്യാർത്ഥികൾക്ക് സഹായം , കാൻസർ മൂലവും കിഡ്നി രോഗം കൊണ്ടും വിഷമിക്കുന്നവർക്ക് എല്ലാ മാസവും സഹായം ചെയ്യുന്നുണ്ട്. ആരോഗ്യ മേഖലയിൽ മികച്ച സേവനത്തിനുള്ള കേരള കൗമുദിയുടെ അവാർഡ്,നന്മമരം ഗ്ലോബൽ ഫൌണ്ടേഷന്റെ അവാർഡ്, കേരള പത്ര പ്രവർത്തക അസോസിയേഷന്റെ ‘മാനവ സേവ പുരസ്‌കാരം ‘ സമശ്രീ മിഷന്റെ “പ്രത്യേക ജൂറി അവാർഡും “, കർണാടക ഗവണ്മെന്റിന്റെ ആരോഗ്യ മേഖലയ്ക്കുള്ള പ്രത്യേക ആദരവും, നവ ഭാവന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കർമ്മ ശ്രേഷ്ഠ പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.രാധാ മോഹനൻ ഭാര്യയും സോഫ്റ്റ് വെയർ എൻജിനിയർ ആയ പ്രേണമോഹൻ മകളും ആണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്തിൽ കലാരൂപങ്ങള്‍ സൗജന്യമായി പഠിക്കാന്‍ അവസരം

0
പത്തനംതിട്ട : ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് പരിധിയിലുളള ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട എട്ട് വയസിനു മുകളിലില്‍...

പുലിപ്പല്ല് തമിഴ്നാട്ടിൽ നിന്നുള്ള ആരാധകൻ തന്നതെന്ന് വേടൻ

0
കൊച്ചി: പുലിപ്പല്ലിൽ മൊഴിമാറ്റി റാപ്പർ വേടൻ. പുലിപ്പല്ല് തമിഴ്നാട്ടിൽ നിന്നുള്ള ആരാധകൻ...

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വീണ്ടും നടപ്പിലാക്കാനുള്ള ശ്രമത്തിൽ കെഎസ്ഇബി

0
തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാനായി കെഎസ്ഇബി വീണ്ടും അണിയറപ്രവര്‍ത്തനം തുടങ്ങി....

കലഞ്ഞൂരിൽ വൈദ്യുതി മുടക്കം പതിവാകുന്നു

0
കോന്നി : കലഞ്ഞൂരിന്റെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം പതിവായതോടെ പ്രതിസന്ധിയിലായി...