എല്ലാ വർഷത്തെയും പോലെ ഈ വർഷവും ഐഫോൺ പ്രേമികൾ കാത്തിരിക്കുന്നത് പുതിയ തലമുറ ഐഫോണുകൾക്കായാണ്. പതിവ് തെറ്റിക്കാതെ സെപ്റ്റംബറിൽ നടക്കുന്ന ലോഞ്ച് ഇവന്റിൽ വെച്ച് ഐഫോൺ 15 സീരീസ് പുറത്തിറങ്ങും. ലോഞ്ച് തിയ്യതി കഴിഞ്ഞ ദിവസം ആപ്പിൾ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സെപ്റ്റംബർ 12നാണ് ലോഞ്ച് ഇവന്റ് നടക്കുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ ഇവന്റിനായി ആപ്പിൾ ഔദ്യോഗികമായി ഇൻവൈറ്റുകൾ അയച്ചിട്ടുണ്ട്. സെപ്തംബർ 12ന് കുപെർട്ടിനോയിൽ വെച്ചാണ് ഈ ഇവന്റ് നടക്കുന്നത്. ആപ്പിൾ അയച്ചിട്ടുള്ള ഇൻവൈറ്റുകളിൽ “വണ്ടർലസ്റ്റ്” എന്ന പേരാണ് ഇവന്റിന് നൽകിയിരിക്കുന്നത്. കുപെർട്ടിനോയിലെ ആപ്പിൾ പാർക്കിലാണ് ഇവന്റ് നടക്കുന്നത്. ഈ ഇവന്റ് ആപ്പിളിന്റെ വെബ്‌സൈറ്റിലും ഔദ്യോഗിക യൂട്യൂബ് ചാനലിലും ഐഫോൺ, ഐപാഡ്, മാക്, ആപ്പിൾ ടിവി എന്നിവയിൽ മാത്രം ലഭ്യമാകുന്ന ആപ്പിൾ ടിവി ആപ്പ് വഴിയും ലൈവായി സ്ട്രീം ചെയ്യും. ഈ ഇവന്റിൽ വെച്ച് നാല് പുതിയ തലമുറ ഐഫോണുകൾ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആപ്പിൾ ഐഫോൺ 15 സീരീസിൽ ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിവ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോൺ 15 പ്രോ മാക്‌സ് എന്ന വില കൂടിയ മോഡൽ പെരിസ്‌കോപ്പ് ക്യാമറയുമായിട്ടായിരിക്കും വരുന്നതെന്നും സൂചനകളുണ്ട്. ഇത് തന്നെയായിരിക്കും പുതിയ തലമുറ ഐഫോണുകളുടെ പ്രധാന ആകർഷണം. ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിവ എ17 ബയോണിക് പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആപ്പിൾ ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയ്ക്ക് കരുത്ത് നൽകുന്നത് എ16 ബയോണിക് പ്രോസസറായിരിക്കുമെന്നാണ് സൂചനകൾ. ഇത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നിവയിൽ കമ്പനി ഉപയോഗിച്ചിരുന്നു. ചില ഫീച്ചറുകളും ആപ്പുകളും വേഗത്തിൽ ആക്‌സസ് ചെയ്യാൻ സഹായിക്കുന്ന പുതിയ ആക്ഷൻ ബട്ടണും ഐഫോൺ 15 സീരീസിന്റെ പ്രത്യേകതയായിരിക്കുമെന്ന് സൂചനകളുണ്ട്. ഒപ്റ്റിക്കൽ സൂമുള്ള പെരിസ്‌കോപ്പ് ലെൻസ് ഐഫോൺ 15 പ്രോയിൽ ഉണ്ടായിരിക്കില്ല.
ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയിൽ കഴിഞ്ഞ വർഷം പ്രോ മോഡലുകളിൽ മാത്രം ഉണ്ടായിരുന്ന 48 മെഗാപിക്‌സൽ പ്രൈമറി ക്യാമറ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. എല്ലാ ഐഫോൺ 15 സീരീസ് മോഡലുകളിലും ഡൈനാമിക് ഐലൻഡ് ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ. നേരത്തെ ഈ ഫീച്ചർ ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നീ മോഡലുകളിൽ മാത്രമേ കമ്പനി നൽകിയിരുന്നുള്ളു. ഇത് എല്ലാ മോഡലുകളിലും എത്തിയാൽ അത് വലിയ അപ്ഡേറ്റ് ആയിരിക്കും.
ഐഫോണുകൾക്ക് പുറമെ ആപ്പിൾ വാച്ചിന്റെ രണ്ട് പുതിയ മോഡലുകളും കമ്പനി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടാം തലമുറ ആപ്പിൾ വാച്ച് അൾട്രയും ആപ്പിൾ വാച്ച് സീരീസ് 9ഉം സെപ്റ്റംബർ 15ന് ലോഞ്ച് ചെയ്യും. ആപ്പിൾ അതിന്റെ ഡിവൈസുകൾക്കുള്ള ഒഎസ് അപ്‌ഡേറ്റുകൾക്കൊപ്പം ഐഒഎസ് 17- പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുകളിൽ ഐഫോണുകളെ കുറിച്ച് നൽകിയിട്ടുള്ള വിവരങ്ങളെല്ലാം ലീക്ക് റിപ്പോർട്ടുകളായി പുറത്ത് വന്നിട്ടുള്ളവയാണ്. കമ്പനി ഇത് സംബന്ധിച്ച ഔദ്യോഗികമായി യാതൊരു വിവരങ്ങളും പുറത്ത് വിട്ടിട്ടില്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033