മണിനാദം കലാഭവന്‍മണി മെമ്മോറിയൽ നാടന്‍പാട്ട് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിൻറെ നേതൃത്വത്തിൽ ‘മണിനാദം’ കലാഭവന്‍മണി മെമ്മോറിയൽ നാടന്‍പാട്ട് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. കലാഭവന്‍മണിയുടെ സ്മരണാര്‍ഥം സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലയിലെ യൂത്ത്/ യുവ/ യുവതി ക്ലബുകളിലെ യുവജനങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് മണിനാദം എന്ന പേരില്‍ നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നത്. 18 നും 40 നും മധ്യേ പ്രായമുള്ള 10 പേരടങ്ങുന്ന ടീമാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. പരമാവധി സമയം 10 മിനിറ്റ്. തെരഞ്ഞെടുക്കുന്ന ഗാനങ്ങള്‍ ഏത് പ്രാദേശിക ഭാഷയിലുമാകാം. പിന്നണിയില്‍ പ്രീ റിക്കോര്‍ഡഡ് മ്യൂസിക് അനുവദിക്കില്ല.

ക്ലബിന്റെ പേര്, വിലാസം, ഫോണ്‍നമ്പര്‍, മത്സരാര്‍ഥികളുടെ പേര്, ജനന തീയതി, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെട്ട അപേക്ഷ ജില്ലാ പഞ്ചായത്തിലുള്ള ജില്ലാ യുവജന കേന്ദ്രത്തിലോ [email protected] ഇ-മെയില്‍ വിലാസത്തിലോ ഫെബ്രുവരി 26നകം ലഭ്യമാക്കണം. ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 25000, 10000, 5000 രൂപ വീതവും സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മുന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം ഒരു ലക്ഷം, 75000, 50000 രൂപ വീതവും സമ്മാനതുകയായി നല്‍കും. വിശദവിവരങ്ങള്‍ക്കും നിബന്ധനകള്‍ക്കും ഫോണ്‍: 0487 2362321, 8078708370, 8281637880.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിൽ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു....

300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

0
തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും....

എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി

0
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച്...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...