പത്തനംതിട്ട : റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ ഘടകസ്ഥാപനവും പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലും പ്രവർത്തിക്കുന്ന റാന്നി തോട്ടമൺ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡന്റ് ട്യൂട്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രവർത്തി സമയം വൈകിട്ട് 4 മണി മുതൽ രാവിലെ 8 മണി വരെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അപേക്ഷകരുടെ അഭാവത്തില്‍ മറ്റു വിഭാഗക്കാരെയും പരിഗണിക്കും. യോഗ്യരായ റാന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മാത്രമേ മറ്റുള്ളവരെ പരിഗണിക്കുകയുള്ളു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദവും ബി എഡും ഉള്ളവരായിരിക്കണം. നിയമനം 2025 മാര്‍ച്ച് വരെ. സ്ഥിര നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കില്ല. പ്രതിമാസ വേതനം 12000 രൂപ.
1.വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്
2.എസ്.എസ്.എല്‍.സി. ബുക്കിന്റെ പകർപ്പ്
3.. ജാതി സർട്ടിഫിക്കറ്റ് (കാലാവധിയുള്ളത് )
4.. ആധാർ കാർഡിന്റെ പകർപ്പ്
5. വെള്ള പേപ്പറിൽ എഴുതിയ അപേക്ഷ.( ഫോൺ നമ്പർ നിർബന്ധമായും ഉണ്ടായിരിക്കണം )
എന്നിവ റാന്നി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2024 ഒക്ടോബർ 14 whatsapp 8547630043