ജില്ലയിലെ നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തെറാപ്പിസ്റ്റ് (പുരുഷന്‍)-യോഗ്യത: ആയുര്‍വേദ തെറാപിസ്റ്റ് കോഴ്സ് അല്ലെങ്കില്‍ ചെറുതുരുത്തി സിസിആര്‍എഎസ്ന്റെ ഒരു വര്‍ഷ ആയുര്‍വേദ പഞ്ചകര്‍മ ടെക്‌നിഷ്യന്‍ കോഴ്സ്. പ്രായപരിധി 2025 ഓഗസ്റ്റ് ഒന്നിന് 50 വയസ് കവിയരുത്. 60 വയസിന് താഴെയുള്ള വിരമിച്ച ആയുര്‍വേദ തെറാപ്പിസ്റ്റുകള്‍ക്കും അപേക്ഷിക്കാം. അടിസ്ഥാന ശമ്പളം 14,700 രൂപ. മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍- യോഗ്യത ഹയര്‍ സെക്കന്‍ഡറി, കമ്പ്യൂട്ടര്‍ പരിജ്ഞാനം, എംഎസ് ഓഫീസ്. പ്രായപരിധി 2025 ഓഗസ്റ്റ് ഒന്നിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 10,500 രൂപ.

യോഗ ഇന്‍സ്ട്രക്ടര്‍- യോഗ്യത അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുളള ബിഎന്‍വൈഎസ് /ബിഎഎംഎസ്/എംഎസ്സി (യോഗ)/എം ഫില്‍ (യോഗ)/ഒരു വര്‍ഷ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ യോഗ, അംഗീകൃത യൂണിവേഴ്സിറ്റി/ സര്‍ക്കാര്‍ / യോഗ വകുപ്പ്/ യോഗ സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡില്‍ നിന്ന് യോഗയില്‍ ഒരു വര്‍ഷത്തെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/ സ്‌കോള്‍ കേരളയില്‍ നിന്നുള്ള യോഗിക് സയന്‍സിലും സ്‌പോട്‌സ് യോഗയിലുമുള്ള സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ/ യോഗയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. പ്രായപരിധി 2025 ഓഗസ്റ്റ് ഒന്നിന് 50 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 14,000 രൂപ. അവസാന തീയതി ഓഗസ്റ്റ് 13 വെബ്‌സൈറ്റ്: www.nam.kerala.gov.in-careers ഫോണ്‍: 0468 2995008

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയനാട് ദുരന്തബാധിതർക്കായുള്ള മുഴുവൻ വീടുകളുടെ നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് ടി. സിദ്ദിഖ്

0
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും...

ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

0
പാലക്കാട്: ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പതിനേഴാം നിലയിൽ...

കൂട്ടിരിപ്പിനെത്തിയ 16 കാരിക്ക് നേരെ ലിഫ്റ്റിൽ ലൈംഗികാതിക്രമം ; നഴ്സിങ് ഓഫീസർ അറസ്റ്റിൽ

0
കൊല്ലം: ഇഎസ്‌ഐ ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ നഴ്സിങ്...

അബുദാബിയിൽ നിന്ന് പറന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിന് തൊട്ടുമുമ്പ് വീണ്ടും പറന്നുയർന്നു

0
അബുദാബി: അബുദാബിയിൽ നിന്ന് പറന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിന് തൊട്ടുമുമ്പ്...