Thursday, July 3, 2025 11:48 am

വീട് വെയ്ക്കുന്നതിന് ഭൂമി തരംമാറ്റാനുള്ള അപേക്ഷകളിൽ അതിവേഗം തീരുമാനമുണ്ടാകണം ; മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വീട് വെയ്ക്കുന്നതിന് ഭൂമി തരംമാറ്റാനുള്ള അപേക്ഷകളിൽ അതിവേഗം തീരുമാനമുണ്ടാകണമെന്നും നിയമപരമായ തടസ്സങ്ങളുണ്ടെങ്കിൽ അപേക്ഷകരെ അറിയിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തൈക്കാട് അതിഥി മന്ദിരത്തിൽ രണ്ട് ദിവസമായി ചേർന്ന ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും വാർഷിക സമ്മേളനത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നഗര പരിധിയിൽ 5 സെന്റിലും ഗ്രാമങ്ങളിൽ 10 സെന്റിലും വീട് വയ്ക്കുന്നതിന് അപേക്ഷ നൽകിയാൽ ആവശ്യമായ പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കി അനുവാദം നൽകണം. നെൽവയൽ നിയമം വരുന്നതിനു മുൻപ് പുരയിടമായി പരിവര്‍ത്തിക്കപ്പെട്ട ഭൂമി തരംമാറ്റുന്നതിന് സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കണം. 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റത്തിന് ഫീസില്ലാത്തതിനാല്‍ വേഗത്തിൽ നടപടി സ്വീകരിക്കണം. ഇക്കാര്യങ്ങളിൽ കൃഷി, റവന്യു വകുപ്പുകളുമായി ഏകോപനമുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡിസ്ട്രിക്ട് മൈനിങ് ഫണ്ട്‌ ഉപയോഗപ്പെടുത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച്‌ സ്റ്റഡീസ് മുഖേന ജില്ലാതലത്തിൽ കാലാവസ്ഥാ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കണം. അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രവചിക്കുന്ന നൂതന ഉപകരണങ്ങൾ സ്ഥാപിക്കുന്നത് ഉൾപ്പടെയുള്ളവ ഈ ഫണ്ടിലൂടെ സ്ഥാപിക്കാനാകണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളുടെ വിവരങ്ങൾ സമാഹരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്യണം. വിവിധ നിർമ്മാണ പദ്ധതികൾ, റോഡ്, റെയിൽവേ ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കണം. സർവ്വേയർ ക്ഷാമത്തിന് പരിഹാരം കാണാന്‍ ആവശ്യമെങ്കിൽ വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം തേടണം. ദേശീയപാതാ വികസനത്തിന് തടസ്സങ്ങൾ ഉണ്ടാകാതെ നടപടികൾ വേഗത്തിലാക്കണമെന്ന് മുഖ്യമന്തി പറഞ്ഞു.

കളക്ടറേറ്റുകളിലെ ഫയൽ തീർപ്പാക്കലിന് സമയപരിധി നിശ്ചയിക്കണം. ആവശ്യമെങ്കിൽ പ്രത്യേക അദാലത്ത് വിവിധ തലത്തിൽ നടത്തണം. മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ, പാലിയേറ്റിവ് പ്രവർത്തനങ്ങൾ തുടങ്ങിയ പദ്ധതികളിൽ ജനപങ്കാളിത്തം ഉറപ്പാക്കണം. പ്രധാന മാർക്കറ്റുകളിൽ നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരപ്പട്ടിക പ്രദർശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ജില്ലകളിൽ റോഡപകടങ്ങൾ തടയുന്നതിന് മോട്ടോർ വാഹന വകുപ്പും പോലീസും ജില്ലാ കലക്ടറും ചേർന്ന് നടപടികൾ സ്വീകരിക്കണം. സർക്കാർ ഓഫീസുകൾ സൗരോർജ്ജത്തിലേക്ക് മാറ്റുന്നതിന് നടപടികളുണ്ടാവണം. ജില്ലയിലെ ഒരു പഞ്ചായത്ത് പൂർണ്ണമായും സൗരോർജ്ജത്തിലേക്ക് മാറ്റി മാതൃകാ സൗരോർജ്ജ പഞ്ചായത്താക്കണം. വയനാട് ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്ക് നിർമിക്കുന്ന വീടുകളില്‍ പുരപ്പുറ സൗരോർജ്ജ സംവിധാനം സിയാൽ സ്ഥാപിക്കും. ലഹരി വിരുദ്ധ പ്രവർത്തനങ്ങളും ബോധവൽക്കരണവും വ്യാപകമാക്കണം.

സംസ്ഥാനത്ത് വിവിധ പഞ്ചായത്തുകളിൽ മത്സ്യകൃഷി നല്ല രീതിയിൽ നടത്തിയിരുന്നു, അത് തുടരുകയും കൂടുതൽ വിപുലമാക്കുകയും വേണം. അന്താരാഷ്ട്ര തലത്തിൽ സാൽമൺ മത്സ്യകൃഷി ചെയ്യുന്ന ഏജൻസികളുമായി സഹകരിച്ച് ഡാമുകളിൽ ഉൾപ്പെടെ വളർത്താൻ പദ്ധതിയുണ്ടാക്കണം. വന്യമൃഗങ്ങൾ ജനജീവിതത്തിനും കർഷകർക്കും വ്യാപകമായി ആപത്ത് ഉണ്ടാക്കുന്നുണ്ട്. ഇത് നിയന്ത്രിക്കാനുള്ള നടപടികളുണ്ടാവണം. സർക്കാർ ഓഫീസുകൾക്ക് നേരെയുള്ള അക്രമണവും ജീവനക്കാരെ അപകടപ്പെടുത്തുന്നതും ഗുരുതര വിഷയമാണ്. ഇതിൽ ശക്തമായ നടപടികൾ തന്നെ തുടർന്നും സ്വീകരിക്കുമെന്ന് മുഖ്യമന്തി പറഞ്ഞു. നദികൾ, ജലാസംഭരണികൾ മറ്റ് ജലസ്രോതസ്സുകൾ എന്നിവിടങ്ങളിൽ നിറഞ്ഞ ചെളിയും പാറയും വിവിധ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനാകണം. ജില്ലയിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ, പാലിയേറ്റിവ് പ്രവർത്തനങ്ങൾ തുടങ്ങിയ പദ്ധതികളിൽ ജനപങ്കാളിത്തം ഉറപ്പാക്കണമെന്നും മുഖ്യമന്തി നിർദ്ദേശിച്ചു. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ കൃഷ്ണൻ കുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, ജി ആർ അനിൽ, ഡോ. ആര്‍ ബിന്ദു, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ജില്ലാ കളക്ടർമാർ, വകുപ്പ് സെക്രട്ടറിമാർ, മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പച്ചക്കറി മോഷ്ടിച്ചുവെന്ന് ആരോപിച്ച് ത്രിപുരയിൽ യുവാവിനെ തല്ലിക്കൊന്നു

0
ത്രിപുര : പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് ത്രിപുരയിൽ യുവാവിനെ തല്ലിക്കൊന്നു....

ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മ കസ്റ്റഡിയില്‍

0
ആലപ്പുഴ : ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മ കസ്റ്റഡിയില്‍....

പാതിവഴിയില്‍ നിലച്ച് കൈതപ്പറമ്പ് കുടുംബാരോഗ്യകേന്ദ്രം കെട്ടിടംപണി

0
കൈതപ്പറമ്പ് : കുടുംബാരോഗ്യകേന്ദ്രത്തിന്റെ പാതിയിൽ നിർത്തിയ പുതിയ കെട്ടിടത്തിന്റെ പണി...

മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ഷ​യ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രിക്കെതിരെ കെ. ​മു​ര​ളീ​ധ​ര​ൻ

0
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ഷ​യ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മു​തി​ർ​ന്ന...