ന്യൂഡല്‍ഹി : സുപ്രീംകോടതിയിൽ ഒന്‍പത് പുതിയ ജഡ്ജിമാരുടെ നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം. മൂന്ന് വനിത ജഡ്ജിമാരുൾപ്പടെയാണ് ഒമ്പത് ജഡ്ജിമാരുടെ നിയമനത്തിനാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. കര്‍ണാടക ഹൈക്കോടതി ജഡ്ജി ബി.വി നാഗരത്ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് പട്ടികയിലെ വനിത ജഡ്ജിമാര്‍. ഇതിൽ ജസ്റ്റിസ് ബി.വി നാഗരത്ന 2027 ൽ ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റാസാകും.
കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ടി രവികുമാര്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഓഖ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.കെ മഹേശ്വരി, മദ്രാസ് ഹൈക്കോടതി ജഡ്ജി എം.എം സുന്ദരേഷ്, സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനും അഡീഷണൽ സോളിസിറ്റര്‍ ജനറലുമായ പി.എസ് നരസിംഹ എന്നിവരാണ് പട്ടികയിലുള്ളത്