നടന്നുവരുന്ന വികസന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണം : അഡ്വ.കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി നിയോജകമണ്ഡലത്തില്‍ നടന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തീരാനുള്ള പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് അഡ്വ.കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ.

സ്പെഷ്യല്‍ ഡവലപ്പ്മെന്റ് ഫണ്ട് (എസ്.ഡി.എഫ്), അസറ്റ് ഡെവലപ്പ്മെന്റ് സ്‌കീം (എ.ഡി.എസ്) എന്നിവയില്‍ ഉള്‍പ്പെടുത്തി കോന്നി മണ്ഡലത്തില്‍ നടപ്പാക്കിവരുന്ന പ്രവൃത്തികളുടെ പുരോഗതി യോഗം ചര്‍ച്ച ചെയ്തു. പൂര്‍ത്തീകരിച്ച വര്‍ക്ക്ബില്‍ ബന്ധപ്പെട്ടവര്‍ ഒരാഴ്ചയ്ക്കകം കളക്ട്രേറ്റില്‍ സമര്‍പ്പിക്കുകയും പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം എംഎല്‍എ ഓഫീസുമായി ബന്ധപ്പെട്ട് നിശ്ചയിക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു.

ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, എഡിഎം അലക്സ് പി തോമസ്, എഡിസി ( ജനറല്‍) കെ.കെ വിമല്‍രാജ്, ഫിനാന്‍സ് ഓഫീസര്‍ ഷിബു എബ്രഹാം, എല്‍.എസ്.ജി.ഡി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ഹരികുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈഫ് മിഷൻ മാറ്റം വരുത്താൻ സർക്കാർ : ഓരോ വിഭാഗത്തിനും പ്രത്യേകം ഭവനപദ്ധതി ;...

0
തിരുവനന്തപുരം : ഇടതുസർക്കാർ നടപ്പാക്കിയ ലൈഫ് മിഷൻ ഭവനപദ്ധതി പൊളിച്ചുപണിയാൻ സർക്കാർ...

കോഴിക്കോട് ബീച്ചിലെ ഓണച്ചന്ത മാറ്റിയ സംഭവം : കളക്ടർക്കെതിരെ ആരോപണവുമായി സിപിഐ കോഴിക്കോട് ജില്ലാ...

0
കോഴിക്കോട്: ഓണാഘോഷ പരിപാടികൾക്കായി കോഴിക്കോട് ബീച്ചില്‍ നിന്ന് ഓണച്ചന്ത മാറ്റിയതിൽ വിവാദം....

തിരുവനന്തപുരത്ത് മാൻകൊമ്പും ഇരുതലമൂരിയുമായി ഒൻപതുപേർ പിടിയിൽ ; കുറുക്കന്റെ രോമവുമായി മറ്റൊരു സംഘവും അറസ്റ്റിൽ

0
കാട്ടാക്കട : മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒൻപതുപേരെ അറസ്റ്റ് ചെയ്തു. വനംവകുപ്പിനു...

കുടുംബശ്രീയെ പഠിപ്പിക്കാൻ ഇനി എ.ഐ.യും ; തൊഴിലും നൽകും, സൗജന്യ പരിശീലനവും

0
കോഴിക്കോട് : കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ...