ബന്ധു നിയമനം ; കെ പി സി സി യോഗത്തിൽ സണ്ണി ജോസഫിനെതിരെ വിമർശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബന്ധു നിയമനത്തിൽ പാർട്ടി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ കെപിസിസി സമ്പൂർണ്ണ നേതൃയോഗത്തിൽ വിമർശനം. പേഴ്സണൽ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നു എന്നും വിമർശനത്തിന് ഇട നൽകരുതായിരുന്നു എന്നും മുതിർന്ന നേതാക്കൾ വിമർശിച്ചു. സണ്ണി ജോസഫിന്റെ സഹോദരി ഭർത്താവ് ബെന്നി തോമസിനെയാണ് നിയമനം നൽകിയത്. ഇത് വലിയ വിവാദമായിരുന്നു. അതേസമയം യോഗത്തിൽ പാർട്ടിയും സർക്കാരും ഒരുമിച്ചു പോകണമെന്ന് പിജെ കുര്യൻ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് ശേഷമുള്ള കെപിസിസിയുടെ സമ്പൂർണ്ണ നേതൃയോഗം ഇന്ദിരാഭവനിൽ തുടരുകയാണ്.

അതേസമയം എൻജിഒ അസോസിയേഷനിലെ തർക്കം, പുതിയ കെപിസിസി അധ്യക്ഷൻ ആര് എന്നതിൽ അടക്കമുള്ള അഭിപ്രായങ്ങൾ നേതാക്കൾ യോഗത്തിൽ ഉന്നയിക്കുമെന്നാണ് സൂചന. ബെന്നി തോമസ് മാതൃകാപരമായ പൊതുപ്രവർത്തനം നടത്തുന്ന ആൾ ആണെന്നും മികച്ച ഭൂരിപക്ഷത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയ നേതാവാണ് എന്നുമാണ് സംഭവത്തിൽ ന്യായീകരണവുമായി സണ്ണി ജോസഫ് എത്തിയത്. അദ്ദേഹം തന്റെ ചീഫ് ഏജന്റായും പ്രവർത്തിച്ചിരുന്നുവെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. പതിമൂന്ന് സ്റ്റാഫുമാരിൽ രണ്ട് പേരാണ് അഡീഷമൽ പ്രൈവറ്റ് സെക്രട്ടറിമാരാണുള്ളത് ഇതിൽ ഒരാളായാണ് സഹോദരീ ഭർത്താവ് ബെന്നിയ്ക്ക് നിയമനം നൽകിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...