നവി മുംബൈ: അപ്പോളോ ആശുപത്രിയില്‍. ഇന്‍സ്‌പെക്ഷന്‍ വാര്‍ഡില്‍ ജീവനക്കാരനായിരുന്ന ഇടുക്കി സ്വദേശിയായ വികാസ് ജോണ്‍സിനെയാണ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാനില്‍ കെട്ടിതൂങ്ങിയാണ് മരണം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഇടുക്കിയില്‍ പാറയില്‍ വീട്ടിലെ അംഗമാണ്. 32 വയസ്സായിരുന്നു. നെരൂള്‍ ഐശ്വര്യ ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന വികാസിന്റെ മരണ കാരണം വ്യക്തമല്ല. ന്യൂസിലാന്‍ഡില്‍ ജോലിയുണ്ടായിരുന്ന വികാസ് മുംബൈയിലെത്തിയിട്ട് ഒന്നര വര്‍ഷമായി.