തിരുവനന്തപുരം : എംബിബിഎസ് പഠിച്ചയാള്‍ എംബിബിഎസ് ചികിത്സ മാത്രമേ നല്‍കാന്‍ പാടുള്ളൂവെന്ന് സഭയിലെ പരാമര്‍ശത്തിന് മാപ്പുമായി എ എന്‍ ഷംസീര്‍ എം എല്‍ എ. കഴിഞ്ഞ ദിവസം ഷംസീര്‍ നിയമസഭയില്‍ നടത്തിയ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വ്യാജ വൈദ്യത്തിനെതിരായുള്ള നിയമ നിര്‍മാണ അവതരണ വേളയിലാണ് ഷംസീര്‍ ഇത്തരം പരാമര്‍ശം നടത്തിയത്. ഇതിനെതിരെ ഡോക്ടർമാരിൽ നിന്നും ഐ.എം.എ ഭാരവാഹികളിൽ നിന്നുമടക്കം വിമർശനം ശക്തമായതിനെ തുടർന്നാണ് സംഭവത്തിൽ മാപ്പ് പറഞ്ഞുള്ള എം.എൽ.എയുടെ വീ ഡിയോ സന്ദേശം പുറത്തുവന്നത്.