സ്‌കൂള്‍ അധ്യാപകര്‍ക്കും ഇനി അപ്രൈസലും മാര്‍ക്കും ; ശമ്പളവും സ്ഥാനക്കയറ്റവും മികവ് നോക്കി മാത്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വിദ്യാർഥികൾക്ക് മാത്രമല്ല സ്കൂൾ അധ്യാപകർക്കും ഇനി മാർക്കുണ്ടാകും. രാജ്യത്തെ സ്കൂൾ അധ്യാപകരുടെ പ്രവർത്തനം വിലയിരുത്താൻ അപ്രൈസൽ സംവിധാനം വരുന്നതോടെയാണിത്. ഇതിനായി നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ (എൻസിടിഇ) ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ നാഷണൽ പ്രൊഫഷണൽ സ്റ്റാൻഡേഡ് ഫോർ ടീച്ചേഴ്സ് (എൻപിഎസ്ടി) എന്ന മാർഗരേഖയയുടെ കരട് തയ്യാറാക്കി.

അധ്യാപകരുടെ ശമ്പള വർധനയും സ്ഥാനക്കയറ്റവും സേവനകാലാവധിയുടെ അടിസ്ഥാനത്തിൽ മാത്രമാകരുതെന്നും പുതിയ മാനദണ്ഡങ്ങൾ ഓരോ സംസ്ഥാനങ്ങളും പരിഗണിക്കണമെന്നുമാണ് കരടു മാർഗരേഖയിലെ ശുപാർശ. പല അധ്യാപകരും അക്കാദമിക മികവ് പുലർത്തുന്നില്ലെന്നുള്ള വിലയിരുത്തലിലാണ് മാറ്റങ്ങൾ നടപ്പാക്കുന്നത്.

ഇത് അനുസരിച്ച് അധ്യാപകരുടെ കരിയറിൽ ബിഗിനർ (പ്രഗമി ശിക്ഷക്), പ്രൊഫിഷ്യന്റ് (പ്രവീൺ ശിക്ഷക്), എക്സ്പർട്ട് (കുശാൽ ശിക്ഷക്), ലീഡ് (പ്രമുഖ് ശിക്ഷക്) എന്നിങ്ങനെ നാല് ഘട്ടങ്ങളുണ്ടാകും. ബിഗിനർ ആയാകും നിയമനം. മൂന്നു വർഷത്തിന് ശേഷം പ്രൊഫിഷ്യന്റ് തലത്തിലേക്ക് അപേക്ഷിക്കാം. തുടർന്ന് ഇതേ രീതിയിൽ വീണ്ടും മൂന്നു വർഷത്തിനുശേഷം എക്സ്പർട്ട് തലത്തിലേക്ക് അപേക്ഷിക്കാം. ഓരോ വർഷവുമുള്ള പ്രവർത്തന വിലയിരുത്തലിന്റെയും നേടുന്ന വിദഗ്ധ പരിശീലനത്തിന്റെയും അടിസ്ഥാനത്തിലാണ് ഓരോ തലത്തിലേക്കും അപേക്ഷിക്കേണ്ടത്. എക്സ്പർട്ട് ടീച്ചറായി അഞ്ചു വർഷം പ്രവർത്തിച്ച ശേഷമാകും ലീഡ് ടീച്ചറായി പരിഗണിക്കുക.

പ്രവർത്തന വിലയിരുത്തലിനും സ്ഥാനക്കയറ്റം അനുവദിക്കുന്നതിനുമുള്ള നിയന്ത്രണ സമിതിയായി പ്രവർത്തിക്കുക എൻസിടിഇ ആയിരിക്കും. ഇതിന് ഓൺലൈനായും ഓഫ്ലൈനായും മാർഗങ്ങൾ ആവിഷ്കരിക്കും. എല്ലാ വർഷവും 50 മണിക്കൂറെങ്കിലും തുടർ പരിശീലന പരിപാടിയിൽ പങ്കെടുക്കണം. പരിശീലന കേന്ദ്രങ്ങളും പദ്ധതികളും എൻസിടിഇ തയ്യാറാക്കും. പ്രഫഷനൽ നിലവാര മാനദണ്ഡങ്ങൾ ഓരോ 10 വർഷം കൂടുമ്പോഴും വിലയിരുത്തി പരിഷ്കരിക്കും. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ ബോർഡുകൾക്കും ഈ മാറ്റങ്ങൾ ബാധകമാണ്. കരടു മാർഗരേഖയിൽ പൊതുജനങ്ങൾക്ക് ഡിസംബർ 16 വരെ നിർദേശങ്ങൾ സമർപ്പിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...