പരുമല പാലത്തിന്റെ അപ്രോച്ച്‌ റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

പരുമല: പരുമല പാലത്തിന്റെ അപ്രോച്ച്‌ റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ഇരുചക്രവാഹന യാത്രികരായ രണ്ട് സ്ത്രീകള്‍ കുഴിയില്‍ വീഴാതെ തലനാരിഴയ്ക്ക് രക്ഷപെട്ടു. പത്തനംതിട്ട – ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് പമ്പയാറിനു കുറെയുളള പാലത്തിന്റെ അപ്രോച്ച്‌ റോഡാണ് ഇടിഞ്ഞുതാണത്.

പരുമല പളളിയുടെ ഭാഗത്ത് നിന്നും പാലത്തിലേയ്ക്ക് കയറുന്നതിനു തൊട്ടു മുന്‍പ് വലത് വശത്താണ് ഗര്‍ത്തം രൂപപ്പെട്ടത്. ഇന്ന് വൈകീട്ട് മൂന്നു മണിയോടെ ആയിരുന്നു സംഭവം. ലോറിയും കാറും കടന്നു പോയതിന് പിന്നാലെ ഭയാനക ശബ്ദത്തോടെ റോഡ് ഇടിഞ്ഞു താഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. റോഡ് ഇടിഞ്ഞു താഴ്ന്ന സമയത്ത് പരുമല ഭാഗത്ത് നിന്നും എത്തിയ ഇരുചക്ര വാഹന യാത്രക്കാരായിരുന്ന രണ്ട് സ്ത്രീകള്‍ കുഴിയില്‍ വീഴാതെ തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു. 7അടി വ്യാസവും അഞ്ചടിയോളം താഴ്ചയുമുള്ള ഗര്‍ത്തമാണ് രൂപപ്പെട്ടിരിക്കുന്നത്.

ഒരുഭാഗത്ത് കൂടിമാത്രമായാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്. കുഴിയോട് ചേര്‍ന്ന് അപ്രോച്ച്‌ റോഡില്‍ പലഭാഗത്തായി വിളളലും വീണിട്ടുണ്ട്. കനത്തമഴയില്‍ പമ്പ കരതൊട്ട് ഒഴുകിയ ദിവസങ്ങളാണ് പിന്നിട്ടത്. ഇതേ തുടര്‍ന്ന് അപ്രോച്ച്‌ റോഡിനു താഴെ മണ്ണ് അടര്‍ന്ന് പോയതാകാം കുഴി രൂപപ്പെടാന്‍ കാരണമെന്നാണ് സംശയിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അപ്രോച്ച്‌ റോഡ് ഭാഗങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...