പണി പൂര്‍ത്തിയായ പാലത്തിന് അപ്രോച്ച് റോഡില്ല ജനങ്ങള്‍ ദുരിതത്തില്‍

For full experience, Download our mobile application:
Get it on Google Play

കായംകുളം : തിരക്കേറിയ റോഡിലെ പാലം തകര്‍ന്ന് വീണിട്ട് അഞ്ച് വര്‍ഷം. കാത്തിരുന്ന് പാലം പുതുക്കിപ്പണിതെങ്കിലും ഒരു വര്‍ഷമായിട്ടും നാട്ടുകാര്‍ക്ക് തുറന്നുകൊടുക്കാനാകുന്നില്ല.അപ്രോച്ച്‌ റോഡ് നിര്‍മിക്കാത്തതാണ് പ്രശ്നം. കായംകുളം നഗരസഭയിലെ പടിഞ്ഞാറന്‍ മേഖലയിലെ നഗരവുമായി ബന്ധിപ്പിക്കുന്ന ചാലാപ്പള്ളി പാലവും തകര്‍ന്നു കിടക്കുന്ന ചെമ്മക്കാട് ചാലാപ്പള്ളി റോഡുമാണ് അധികൃതരുടെ അനാസ്ഥ മൂലം ജനങ്ങളെ ദുരിതത്തിലാക്കുന്നത്. സ്കൂള്‍ തുറന്നതോടെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് യാത്രക്കാര്‍ ബുദ്ധുമുട്ടുകയാണ്.

നാട്ടുകാരുടെ നിരന്തര പ്രതിഷേധത്തെ തുടര്‍ന്നാണ് തകര്‍ന്ന പാലം നഗരസഭ 40 ലക്ഷം രൂപ വിനിയോഗിച്ച്‌ പുനര്‍നിര്‍മിച്ചത്. എന്നാല്‍ ഇതോട് ചേര്‍ന്നുള്ള അപ്രോച്ച്‌ റോഡിന്റെ നിര്‍മാണത്തിന് പണം കണ്ടെത്താന്‍ കടിഞ്ഞില്ല. പ്രതിഷേധം ശക്തമായതോടെ റോഡ് നിര്‍മ്മാണത്തിന് 30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുത്തു. എം. എല്‍.എ ഫണ്ടില്‍ നിന്നും പണം കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കുടിവെള്ള പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കേണ്ട സ്ഥിതി വന്നത്.

തീരദേശ പ്രദേശമായ ഇവിടേയ്ക്കുള്ള കുടിവെള്ള പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ പത്ത് ലക്ഷം രൂപ കൂടി ചെലവാകും. ഇത് കണ്ടെത്താന്‍ കഴിയാത്തതാണ് പണി പൂര്‍ത്തീകരിക്കുന്നതിനുള്ള തടസം. പാലം തകര്‍ന്നതോടെ പടിഞ്ഞാറന്‍ മേഖലയും നഗരവുമായുള്ള ബന്ധമാണ് മുറിഞ്ഞത്. നഗരത്തിലെത്താന്‍ കിലോമീറ്ററുകള്‍ ചുറ്റേണ്ട സ്ഥിതിയാണ് ഇപ്പോള്‍.സര്‍ക്കാരിന്റെ റീബില്‍ഡ് കേരള വഴി 35ലക്ഷം രൂപ റോഡ് നിര്‍മാണത്തിന് അനുവദിച്ച്‌ എന്നു പറയുന്നതല്ലാതെ നിര്‍മാണം നടക്കുന്നില്ല. ജനപ്രതിനിധികളുടെ കുറ്റകരമായ അനാസ്ഥയാണ് കാരണം.മഴ തുടങ്ങിയതോടെ പരിസരത്തെ ജനജീവിതം ദുസഹമാണ്. അടിയന്തിരമായി ഫണ്ട് അനുവദിച്ച്‌ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി സമരം തുടങ്ങും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു : കഴിഞ്ഞ ഒരാഴ്ച വൈദ്യുതി നിയന്ത്രണം വേണ്ടി വന്നില്ലെന്ന്...

0
തിരുവനന്തപുരം : കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്ത്...

വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ ഓരോ മലയാളികൾക്കും താത്രപര്യമുണ്ടെന്ന് കെ കെ രാ​ഗേഷ്

0
തിരുവനന്തപുരം: വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ ഓരോ മലയാളികൾക്കും താത്രപര്യമുണ്ടെന്ന് സി പി ഐ...

കോന്നി വി.എൻ.എസ്. കോളേജിൽ വനമഹോത്സവത്തിന്റെ ഭാഗമായി ഏകദിന വർക്ക്‌ഷോപ്പ് ; സീഡ് ബോളുകൾ തയ്യാറാക്കി...

0
കോന്നി : വനമഹോത്സവം 2026 ന്റെ ഭാഗമായി കൊന്നപ്പാറ വി.എൻ.എസ്. കോളേജിൽ...

വ്യാജ പോക്സോ പരാതിയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഭവം ; എ.ഐ.വൈ.എഫ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്...

0
കോന്നി : വ്യാജ പോക്സോ പരാതിയിൽ നിരപരാധികളായ യുവാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച്...