ആപത്‌ഘട്ടത്തിൽ സഹായമേകാൻ ‘ആപ്ത മിത്ര’

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടിയന്തര സാഹചര്യങ്ങളിലും ദുരന്തമുഖത്തും അഗ്നി സുരക്ഷാ സേനയ്ക്ക് ഒപ്പം പ്രവർത്തിക്കാൻ ശബരിമലയിൽ ആപ്ത മിത്ര സിവിൽ ഡിഫെൻസ് വോളന്റിയേഴ്‌സ് സേന സുസജ്ജം. സന്നിധാനത്തും പമ്പയിലുമായി 15 വീതം വോളന്റിയർമാരെയാണ് അഗ്നി സുരക്ഷ സേനയ്ക്ക് ഒപ്പം വിന്യസിച്ചിരിക്കുന്നത്. റെസ്ക്യൂ ഓപ്പറേഷൻ, സ്‌ട്രെച്ചർ ഡ്യൂട്ടി എന്നിവയിൽ അഗ്നിരക്ഷാ സേനയുടെ പരിശീലനം ലഭിച്ചവരാണ് ഇവർ. പുൽമേട്ടിൽ അകപ്പെട്ട അയ്യപ്പഭക്തരെ രക്ഷിക്കുന്നതിലും മരക്കൂട്ടത്തിനു താഴെ 12 ആം വളവിൽ അപകടാവസ്ഥയിൽ നിന്ന മരം മുറിച്ചു നീക്കുന്നതിലും മറ്റു വകുപ്പുകൾക്കൊപ്പം മികച്ച സേവനമാണ് ആപ്ത മിത്ര നൽകിയത്. മല ചവിട്ടുന്ന സ്വാമിമാർക്ക് ആരോഗ്യപ്രശനങ്ങൾ നേരിടുന്ന സാഹചര്യത്തിൽ പ്രാഥമിക വൈദ്യ സഹായം ലഭ്യമാക്കുന്നതിനും സിവിൽ ഡിഫെൻസ് വോളന്റീയർമാർ സജ്ജരാണ്. സംസ്ഥാനാത്തുടനീളമുള്ള അഗ്നിസുരക്ഷാ നിലയങ്ങളുടെ പരിധിയിൽ നിന്ന് തിരഞ്ഞെടുത്തു സ്റ്റേഷൻ , ജില്ലാ ,സംസ്ഥാന തല പരിശീലനം ലഭിച്ചിട്ടുള്ളവരാണ് ആപ്ത മിത്ര വോളന്റിയർമാർ. ഇവർക്ക് ആവശ്യമായ റെസ്ക്യൂ കിറ്റ് ,യൂണിഫോം ,ഐ ഡി കാർഡ് എന്നിവ അഗ്നി സുരക്ഷാ സേന നൽകിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞത്തും നീണ്ടകരയിലും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും

0
തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലം നീണ്ടകരയിലുമായി മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞുണ്ടായ അപകടങ്ങളിൽ കാണാതായവർക്കായുള്ള തെരച്ചിൽ...

ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പ് : രേഖകൾ നൽകണമെന്ന ഉത്തരവിനെതിരായ പിഎസ്‌സി ഹർജി ഹൈക്കോടതി...

0
കൊച്ചി:  ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പിൽ പരീക്ഷ രേഖകൾ നൽകണമെന്ന വിവരാവകാശ കമ്മീഷണർ...

ആലപ്പുഴ ചെന്നിത്തലയിലെ വീട്ടില്‍ നിന്ന് ഇരുപത് പവന്‍ സ്വര്‍ണം മോഷണം പോയ കേസ്, രണ്ടാം...

0
ആലപ്പുഴ : ഏഴു മാസം മുമ്പ് ആലപ്പുഴ ചെന്നിത്തലയിലെ വീട്ടില്‍ നിന്ന്...

സൈനിക സംഘർഷത്തിന് ഇറാനിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടും – ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ : സമാധാനചർച്ചകളുടെ ഭാഗമായി ഇറാനിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് യു.എസ്. പ്രസിഡന്റ്...