പത്തനംതിട്ട : നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ നിർദ്ദേശം അനുസരിച്ച് ആപ്താമിത്രാ സ്കീമിലേക്ക് 18 നും 40 വയസ്സിനും ഇടയിലുള്ളവർക്ക് പരിശീലനം നൽകുന്നു. ആപത്ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് അടിയന്തിര സേവനം നൽകുന്നതിനാണ് ആപ്താമിത്ര വോളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കുന്ന വോളണ്ടിയർമാർക്ക് 12 ദിവസത്തെ പരിശീലനം അഗ്നിരക്ഷാ നിലയങ്ങളിൽ നൽകും. പരിശീലന കാലയളവ് പൂർത്തിയാക്കുന്നവർക്ക് മാത്രം പ്രചോദന സഹായം എന്ന നിലയിൽ 2400 രൂപ അനുവദിക്കുന്നതാണ്. കൂടാതെ യൂണിഫോം, 9000 രൂപ വിലമതിക്കുന്ന അടിയന്തിര പ്രവർത്തന കിറ്റ് എന്നിവ നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി നൽകും.
എക്സ് ആർമി ഓഫീസർ, വിരമിച്ച ആരോഗ്യ പ്രവർത്തകർ, സിവിൽ എഞ്ചിനീയർ എന്നിവർക്ക് മാത്രം പ്രായപരിധിയിൽ ഇളവുണ്ട്. വോളണ്ടിയര്‍മാരുടെ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ്സാണ്. 16-02-2023 വ്യാഴാഴ്ച അടുത്തുള്ള അഗ്നിരക്ഷാ നിലയങ്ങളിൽ പേര് നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾക്ക് അഗ്നിരക്ഷാ നിലയങ്ങളിലെ ടെലിഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. പത്തനംതിട്ട – 0468-222001, അടൂർ -04734 – 229100, തിരുവല്ല – 0469-2600101, റാന്നി – 04735-24101, സീതത്തോട് – 04735-258101, കോന്നി – 0468-245300.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം