ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: സുപ്രീംകോടതിക്കെതിരെ കടന്നാക്രമണം നടത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കാൻ അനുമതി ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്ത്. ബിജെപി എം.പി നിഷികാന്ത് ദുബെക്കെതിരെയും കേസെടുക്കണമെന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷകനാണ് കത്ത് നൽകിയത്. കോടതിയലക്ഷ്യ നിയമത്തിലെ 15-ാം വകുപ്പ് പ്രകരാം കേസെടുക്കണമെന്നാണ് ആവശ്യം. നിയമനിർമാണം നടത്തുന്ന, എക്സിക്യൂട്ടീവ് പ്രവർത്തനങ്ങൾ നടത്തുന്ന, സൂപ്പർ പാർലമെന്റായി പ്രവർത്തിക്കുന്ന ഉത്തരവാദിത്തമില്ലാത്ത ജഡ്ജിമാർ നമുക്കുണ്ടെന്നും അവർക്ക് രാജ്യത്തെ നിയമം ബാധകമല്ല –എന്നായിരുന്നു ജഗ്ദീപ് ധൻകറിന്‍റെ വിമർശനം.

സു​പ്രീം​കോ​ട​തി രാ​ജ്യ​ത്തെ അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യാ​ണെ​ന്നും രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന ആ​ഭ്യ​ന്ത​ര യു​ദ്ധ​ങ്ങ​ൾ​ക്ക് ചീ​ഫ് ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന​യാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്നുമാണ് ബിജെപിയു​ടെ ലോ​ക്സ​ഭാ എം.​പി നി​ഷി​കാ​ന്ത് ദു​ബെ പറഞ്ഞത്. ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. പ്ര​തി​പ​ക്ഷം ഒ​ന്ന​ട​ങ്ക​വും മു​ൻ ജ​ഡ്ജി​മാ​രും സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​രും ബിജെപി നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തു​വ​ന്നിട്ടുണ്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ഖ​റും നി​ഷി​കാ​ന്ത് ദു​ബെ​യും സു​പ്രീം​കോ​ട​തി​ക്കെ​തി​രെ ഇ​ത്ത​ര​മൊ​രു ക​ട​ന്നാ​ക്ര​മ​ണം ന​ട​ത്തി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് ആരോപിക്കുന്നു.

സുപ്രീംകോടതിക്കെതിരായ കടന്നാക്രണം ബിജെപി​യു​ടെ​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും അ​റി​വോ​ടെ​യ​ല്ലെ​ങ്കി​ൽ ദു​ബെ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ൻ ബിജെപി ത​യാ​റാ​ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് വ​ക്താ​വ് പ​വ​ൻ ഖേ​ര ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​ർ.​ജെ.​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വും സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വും ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്. നി​രു​ത്ത​ര​വാ​ദ​പ​ര​മാ​ണ് നി​ഷി​കാ​ന്ത് ദു​ബെ​യു​ടെ പ്ര​സ്താ​വ​ന​യെ​ന്ന് സു​​പ്രീം​കോ​ട​തി ബാ​ർ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡന്‍റ് വി​കാ​സ് സി​ങ് കു​റ്റ​പ്പെ​ടു​ത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാലാഞ്ചിറ കൊലപാതകം ; പ്രതി സുരേഷ് ജീവനൊടുക്കിയ നിലയില്‍

0
തിരുവനന്തപുരം: നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ ജീവനൊടുക്കിയ...

മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കൽ ; പോലീസ് നടപടികൾക്കുള്ള സാവകാശം ജൂണ്‍ 16 വരെ നീട്ടി...

0
കൊച്ചി : കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കലിൽ പോലീസ് നടപടിക്കുള്ള...

ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

0
തിരുവനന്തപുരം: ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്...

ട്രോളിംഗ് നിരോധനത്തിന് മുമ്പേ സംസ്ഥാനത്ത് മീന്‍വില കുത്തനെ ഉയര്‍ന്നു

0
ആലപ്പുഴ : ട്രോളിംഗ് നിരോധനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്ത്...