പത്തനംതിട്ട: എആര്‍ ക്യാമ്പില്‍ പോലീസുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. മദ്യപിച്ചെത്തിയ ഡോഗ് സ്ക്വാഡിലെ എസ്.ഐ ജയകുമാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ തല്ലിയതോടെയാണ് ഉദ്യോഗസ്ഥര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഡോഗ് സ്ക്വാഡ് എസ്‌ഐ ജയകുമാര്‍ മുമ്പും തല്ലു കേസില്‍ നടപടി നേരിട്ടയാളാണ്. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ചിനോട് ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് തേടി. ഇതിനു മുമ്പും ക്യാമ്പില്‍ പോലീസുകാര്‍ തമ്മില്‍ തല്ലുണ്ടായിട്ടുണ്ട്.
പത്തനംതിട്ട എആര്‍ ക്യാമ്പില്‍ പോലീസുകാര്‍ തമ്മിലടിച്ചു
RECENT NEWS
Advertisment