ആരാധനാലയങ്ങളിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന അറബ് പൗരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: ആരാധനാലയങ്ങളിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന നിരോധിത സംഘവുമായി ബന്ധമുള്ള ഒരു അറബ് പൗരനെ കുവൈത്ത് സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദേശീയ സുരക്ഷയെ ദുർബലപ്പെടുത്താനും രാജ്യത്തിന്‍റെ അടിസ്ഥാന തത്വങ്ങൾ അസ്ഥിരപ്പെടുത്താനും ശ്രമിക്കുന്ന ഒരു ഗ്രൂപ്പുമായുള്ള വ്യക്തിയുടെ ബന്ധം സുരക്ഷാ സേന കണ്ടെത്തി. ആരാധനാലയങ്ങൾ ലക്ഷ്യമിട്ട് ബോംബാക്രമണം നടത്താൻ പ്രതി തയ്യാറെടുക്കുന്നതായും ആസൂത്രിതമായ ആക്രമണം തടഞ്ഞുവെന്നും മന്ത്രാലയം വിശദീകരിച്ചു.

വിപുലമായ നിരീക്ഷണത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങളും വസ്തുക്കളും അവ തയ്യാറാക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള രേഖകളും പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി. രാജ്യത്തെയും പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിനുമായി പൂർണ ശക്തിയോടെയും ദൃഢനിശ്ചയത്തോടെയും നേരിടുമെന്നും. ഇത്തരം ഭീകരാക്രമണ ഗൂഢാലോചനകൾ ഒരു സാഹചര്യത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും രാജ്യത്തിന്‍റെ സുരക്ഷയെ ദുർബലപ്പെടുത്താനോ പൊതുജന സുരക്ഷയെ ഭീഷണിപ്പെടുത്താനോ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കുമെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...

കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ...

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്ന് മരണം ഏഴായി, ഒളിവിൽ പോയ കെട്ടിട ഉടമയെ രാജസ്ഥാനിൽ...

0
ന്യൂഡൽഹി : സത്യനികേതനിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം...

നിർത്തിയിട്ടിരുന്ന എട്ടോളം വാഹനങ്ങൾ അടിച്ചുതകർത്തു ; കാപ്പ കേസ് പ്രതി അറസ്റ്റിൽ

0
കടയ്ക്കാവൂർ : പാലാംകോണത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ അടിച്ചുതകർത്ത കേസിൽ...