Saturday, April 19, 2025 9:51 am

അറബിക്കടലില്‍ നിന്നുള്ള ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും വര്‍ധിച്ചതായി റിപ്പോര്‍ട്ട്‌

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അറബിക്കടലിൽ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകളുടെ ആവൃത്തിയിലും തീവ്രതയിലും രണ്ട് പതിറ്റാണ്ടുകൾക്കിടെ ഏറെ വർധനവുണ്ടായതായി പഠനറിപ്പോർട്ട്. ഇതേ പ്രവണത തുടരുകയാണെങ്കിൽ സമീപഭാവിയിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് പ്രകൃതിദുരന്തങ്ങൾ ഗുരുതരമായി ആവർത്തിക്കുന്നതിന് കാരണമാകുമെന്ന് വിഷയത്തിൽ പഠനം നടത്തിയ വിദഗ്ധസംഘം മുന്നറിയിപ്പ് നൽകി.

1982 നും 2019 നും ഇടയിലെ കാലയളവിൽ ചുഴലിക്കാറ്റുകളുടെ എണ്ണത്തിൽ 52 ശതമാനം വർധനയാണ് വിദഗ്ധർ കണ്ടെത്തിയിരിക്കുന്നത്. അതേ സമയം ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകളുടെ എണ്ണത്തിലും തീവ്രതയിലും എട്ട് ശതമാനത്തോളം കുറവ് സംഭവിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയറോളജിയിലെ ശാസ്ത്രജ്ഞരുടെ സംഘമാണ് പഠനം നടത്തിയത്. സാധാരണയായി വർഷത്തിൽ നാലോ അഞ്ചോ ചുഴലിക്കാറ്റുകളാണ് ബംഗാൾ ഉൾക്കടലും അറബിക്കടലും ഉൾപ്പെടുന്ന വടക്കൻ സമുദ്രമേഖലയിൽ നിന്ന് രൂപപ്പെടുന്നത്.

അതിൽ ഭൂരിഭാഗവും ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്നവയായിരുന്നു. എന്നാൽ പ്രവണതയിൽ വൻവ്യതിയാനമാണ് അടുത്തകാലത്തായി സംഭവിക്കുന്നത്. 2019 ൽ എട്ട് ചുഴലിക്കാറ്റുകളാണ് ഈ മേഖലയിൽ നിന്ന് വീശിയത് അവയിൽ അഞ്ചും അറബിക്കടലിൽ നിന്നാണ് രൂപം കൊണ്ടത്. 2018 ൽ ഏഴ് കാറ്റുകളാണ് ഉണ്ടായത് അവയിൽ മൂന്നെണ്ണം മാത്രമായിരുന്നു അറബിക്കടലിൽ രൂപം കൊണ്ടത്.

ആവൃത്തിയിൽ മാത്രമല്ല തീവ്രതയിലും ഇടവേളകളിലും മാറ്റം സംഭവിച്ചതായി സ്പ്രിംഗേഴ്സ് ക്ലൈമറ്റ് ഡൈനാമിക്സ് ജേണലിൽ ശനിയാഴ്ച പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു. അതിതീവ്രമായ ചക്രവാതങ്ങൾ (മണിക്കൂറിൽ 167-221 കിലോമീറ്റർ വേഗതയിലുള്ള) അറബിക്കടലിൽ നിന്ന് തുടർച്ചയായി രൂപം കൊണ്ടതായി റിപ്പോർട്ടിലുണ്ട്.

ചുഴലിക്കാറ്റുകളെ നേരിടാൻ തീരദേശമേഖല സജ്ജമല്ലെങ്കിലും ചുഴലിക്കാറ്റുകൾക്കെതിരെ തയ്യാറെടുക്കേണ്ടത് ആവശ്യകതയായി തീർന്നിരിക്കുകയാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞനും ഐഐടിഎം സംഘാംഗവുമായ റോക്സി മാത്യു കോൾ പറഞ്ഞു. മുൻകൂറായുള്ള കാലാവസ്ഥാ പ്രവചനങ്ങളുടെ കാര്യത്തിൽ മാത്രമല്ല അപകടടസാധ്യതയുടെ കൃത്യമായ അവലോകനവും ഇക്കാര്യത്തിൽ ആവശ്യമാണ്-റോക്സി മാത്യു കോൾ പറഞ്ഞു.

1982-2002 കാലയളവിനെ അപേക്ഷിച്ച് 2001 നും 2019 നും ഇടയിൽ ചുഴലിക്കാറ്റുകൾ വീശിയടിക്കുന്ന സമയത്തിലും എൺപത് ശതമാനം വർധനയുണ്ടായതായി പഠനത്തിൽ വ്യക്തമായിട്ടുണ്ട്. കൂടാതെ അതിതീവ്ര ചക്രവാതങ്ങളുടെ (മണിക്കൂറിൽ 118-166 കിലോമീറ്റർ)എണ്ണം മൂന്ന് മടങ്ങോളം വർധിച്ചതായാണ് റിപ്പോർട്ട് നൽകുന്ന സൂചന.

അസാധാരണമായ വിധത്തിൽ അറബിക്കടലിന്റെ ഊഷ്മാവേറുന്നതാണ് കൂടുതൽ ചുഴലിക്കാറ്റുകൾ സൃഷ്ടിക്കുന്നതെന്നാണ് ശാസ്ത്രനിഗമനം. ബംഗാൾ ഉൾക്കടലിന് അറബിക്കടലിനേക്കാൾ ചൂട് കൂടുതലായതിനാൽ ബംഗാൾ ഉൾക്കടലിൽ നിന്നുയരുന്ന വാതങ്ങളെ കുറിച്ചായിരുന്നു നേരത്തെ ആശങ്ക. എന്നാലിപ്പോൾ സ്ഥിതി മറിച്ചായിരിക്കുകയാണ്.

ഈ മാറ്റത്തിനു പിന്നിൽ കാലാവസ്ഥാ വ്യതിയാനം ഒരു പ്രധാനഘടകമാണെന്ന് കരുതാമെങ്കിലും വിഷയത്തിൽ കൂടുതൽ കൃത്യമായ പഠനങ്ങൾ ആവശ്യമാണെന്ന് കാലാവസ്ഥാ വകുപ്പിലെ ഉദ്യോഗസ്ഥയായ സുനിത ദേവി അഭിപ്രായപ്പെട്ടു. സമുദ്ര താപോർജ്ജനിലയിലുള്ള വ്യതിയാനം അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് വർധിപ്പിക്കുകയും അറബിക്കടലിന് ലംബമായി വീശുന്ന വാതങ്ങളെ കുറയ്ക്കുകയും ചെയ്യാമെന്നും സുനിത ദേവി കൂട്ടിച്ചേർത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് നാലുവയസുകാരന് ദാരുണാന്ത്യം ; സംഭവം ഇന്നലെ

0
കോന്നി : കോന്നി ആനത്താവളത്തിൽ കോൺക്രീറ്റ് തൂണ് ഇളകിവീണ് നാലു...

നാല് പതിറ്റാണ്ടുകള്‍ നീണ്ട സേവനത്തിനുശേഷം കരസേനയുടെ പ്രശസ്തമായ ബൊഫോഴ്‌സ് പീരങ്കികള്‍ കളമൊഴിയുന്നു

0
ന്യൂഡല്‍ഹി: കരസേനയുടെ പ്രശസ്തമായ ബൊഫോഴ്‌സ് പീരങ്കികള്‍ കളമൊഴിയാന്‍ പോകുന്നു. 2030 മുതല്‍...

എൻ.സി.പി വർക്കിംഗ് കമ്മറ്റിയിലേക്ക് പ്രവാസി മലയാളി ബാബു ഫ്രാൻസീസ്

0
ന്യുഡല്‍ഹി : നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (ശരദ് പവാർ വിഭാഗം) യുടെ...

ബഹ്‌റൈൻ സെന്റ് പിറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷ നടത്തി

0
മനാമ : ബഹ്‌റൈൻ സെന്റ് പിറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ...