Thursday, April 25, 2024 4:32 pm

വൃക്കയിലെ കല്ല് നീക്കാന്‍ ശസ്ത്രക്രിയ, വൃക്ക തന്നെ പുറത്തെടുത്ത് ഡോക്ടര്‍ ; 11 ലക്ഷം പിഴ ചുമത്തി

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത് : വൃക്കയിലെ കല്ലുകൾ നീക്കാന്‍ ആശുപത്രിയിലെത്തിയ രോഗിയുടെ വൃക്ക നീക്കം ചെയ്ത സംഭവത്തിൽ 11.23 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ഗുജറാത്തിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് വിധി പുറപ്പെടുവിച്ചത്. വൃക്ക നീക്കം ചെയ്യപ്പെട്ട് നാല് മാസത്തിനു ശേഷം രോഗി മരിച്ചു.

രോഗിയുടെ ഭാര്യയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി കെഎംജി ജനറല്‍ ആശുപത്രിക്ക് നിര്‍ദേശം നല്‍കിയത്. സംഭവം നടന്നത് 2012ലാണ്. ഗുജറാത്തിലെ ഖേഡ ജില്ലയിലെ വാൻഗ്രോളി ഗ്രാമത്തിലെ ദേവേന്ദ്രഭായ് റാവലിനാണ് ദാരുണാന്ത്യമുണ്ടായത്.

കടുത്ത നടുവേദനയും മൂത്രമൊഴിക്കുമ്പോഴുള്ള വേദനയും കാരണം ബാലസിനോർ ടൗണിലെ കെഎംജി ജനറൽ ആശുപത്രിയില്‍ എത്തുകയായിരുന്നു. ഡോക്ടർ ശിവുഭായ് പട്ടേലിനെയാണ് കണ്ടത്. 2011 മേയിൽ നടത്തിയ പരിശോധനയിൽ ദേവേന്ദ്രഭായ് റാവലിന്റെ ഇടത് വൃക്കയിൽ കല്ല് കണ്ടെത്തി.

തുടർന്ന് സെപ്തംബർ മൂന്നിന് ശസ്ത്രക്രിയ നടത്തി. രോഗിയുടെ ആരോഗ്യം കണക്കിലെടുത്ത് വൃക്ക തന്നെ നീക്കം ചെയ്തെന്ന് ശസ്ത്രക്രിയക്ക് ശേഷം ഡോക്ടര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷവും മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ടുണ്ടായതോടെ ദേവേന്ദ്രഭായ് റാവലിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഹമ്മദാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2012 ജനുവരി 8ന് അന്ത്യം സംഭവിച്ചു. തുടര്‍ന്ന് ദേവേന്ദ്രഭായ് റാവലിന്‍റെ ഭാര്യ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.

കല്ല് നീക്കം ചെയ്യാന്‍ സമ്മതം വാങ്ങിയിട്ട് വൃക്ക നീക്കം ചെയ്തത് തെറ്റാണെന്ന് കോടതി നിരീക്ഷിച്ചു. ഡോക്ടര്‍ ചെയ്ത തെറ്റിന് ആശുപത്രിക്ക് ഉത്തരവാദിത്വമുണ്ടെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന് കോടതി നഷ്ടപരിഹാരം വിധിക്കുകയായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

26,000 അധ്യാപകരുടെ നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധിക്കെതിരെ രൂക്ഷവിമർശനവുമായി മമത ബാനർജി

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ 26,000 അധ്യാപകരുടെ നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി...

കെ കെ ശൈലജക്കെതിരെ ‘കാട്ടുകള്ളി മുദ്രാവാക്യം’ പരാതി നൽകി എൽഡിഎഫ്

0
കോഴിക്കോട് :  കൊട്ടിക്കലാശത്തില്‍ ശൈലജക്കെതിരായ അധിക്ഷേപത്തിൽ പരാതി നല്‍കി എല്‍ഡിഎഫ്. കാട്ടുകള്ളി...

പത്തനംതിട്ടയിൽ ചുമതല പട്ടിക ചോർന്ന സംഭവം ; നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി എൽഡിഎഫ് നേതാക്കളും

0
പത്തനംതിട്ട: പത്തനംതിട്ടയിൽ പോളിം​ഗ് ഉദ്യോ​ഗസ്ഥരുടെ ചുമതല പട്ടിക ചോർന്ന സംഭവത്തിൽ കളക്ടറുടെ...

കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ...