കേളകം: കാട്ടാനകൾ നിത്യ ദുരിതം തീർക്കുന്ന ആറളം പുനരധിവാസ മേഖലയിൽ കുടിവെള്ളമില്ലാതെ വലയുന്ന കുടുംബങ്ങൾ ഒരു നിത്യകാഴ്ചയാണ്. വേനലും മഴയും ഇവർക്ക് ഒരു പോലെയാണ്. മഴക്കാലമായാൽ മഴ പെയ്യുമ്പോഴുള്ള ജലം ശേഖരിച്ച് ഉപയോഗിക്കാമെന്നതു മാത്രമാണ് അൽപ്പം ആശ്വാസം. എന്നാൽ, വേനൽക്കാലത്ത് കിലോമീറ്ററുകൾ താണ്ടി വെള്ളം തലയിലേറ്റി കൊണ്ടുവന്നാണ് നിരവധി കുടുംബങ്ങൾ ദാഹമകറ്റുന്നത്. പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്ക് കോട്ടപ്പാറ മേഖലയാണ് ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം നേരിടുന്നത്. സ്വന്തമായി കിണറില്ലാത്ത നിരവധി വീടുകൾ ഈ മേഖലയിലുണ്ട്. പലരും വീടിന് സമീപത്ത് കുഴികുത്തിയും തോട്ടിൽനിന്ന് വെള്ളം ശേഖരിച്ചുമാണ് ദാഹമകറ്റുന്നത്.
ഇപ്പോൾ ഓട്ടോറിക്ഷ പിടിച്ചെത്തി അലക്കാനും കുളിക്കാനും ദൂരെയുള്ള പുഴകളെയാണ് ആശ്രയിക്കുന്നത്. ഈ മേഖലയിൽ വീടുകളിൽ കുറച്ചു വർഷം മുമ്പ് ജലനിധി പദ്ധതിയിൽ പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ള വിതരണത്തിനുള്ള നടപടി തുടങ്ങിയെങ്കിലും പൈപ്പുകൾ സ്ഥാപിച്ചതല്ലാതെ മിക്ക വീടുകളിലും ജലമെത്തിയില്ല. ഇപ്പോൾ അതിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് ഇവിടങ്ങളിൽ കാണാനുള്ളത്.കുടിവെള്ളക്ഷാമം ദുരിതം തീർക്കുമ്പോൾ കാട്ടാനകളെ പേടിച്ച് രാവും പകലും ഉറക്കം നഷ്ടപ്പെട്ടു കഴിയുകയാണ് കോട്ടപ്പാറ മേഖലയിലുള്ള കുടുംബങ്ങൾ. വേനലിൽ പഞ്ചായത്ത് വാഹനങ്ങളിൽ കുടിവെള്ള വിതരണം നടത്താറുണ്ടെങ്കിലും റോഡരികിലുള്ള വീട്ടുകാർക്ക് മാത്രമാണ് അതുകൊണ്ടുള്ള ഗുണംലഭിക്കുന്നത്. ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് എന്നും ദുരിതം തന്നെയാണെന്ന് ഇവർ പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033