ആറന്മുള : അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ഓണ്‍ലൈന്‍ ക്ലാസ് നടത്തി വിദ്യാര്‍ത്ഥികളെ വഞ്ചിച്ചതിനെതിരെ ആറന്മുള ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറന്മുള എ.ഇ. ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ എ.ഐ.സി.സി മെമ്പറും മുൻ എംഎല്‍എയുമായ മാലേത്ത് സരളാദേവി ഉദ്ഘാടനം ചെയ്തു.
ആറന്മുള ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാധാചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ ഭാനുദേവൻ നായർ, കെ.കെ ജയിൻ, കുളനട ജി രഘുനാഥ്, മാന്താനത്ത് നന്ദകുമാർ, മെഴുവേലി മണ്ഡലം പ്രസിഡന്റ് സി.എസ് ശുഭാനന്ദൻ എന്നിവർ പ്രസംഗിച്ചു.