കാട്ടാന കൊല്ലപ്പെട്ട സംഭവം : മലപ്പുറത്തെ പരാമര്‍ശിച്ചത് സംസ്ഥാന വനംമന്ത്രി പറഞ്ഞതനുസരിച്ചാണെന്ന് മേനകാഗാന്ധി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഗര്‍ഭിണിയായ കാട്ടാന കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറത്തെ പരാമര്‍ശിച്ചത് സംസ്ഥാന വനം മന്ത്രി കെ. രാജു ഉള്‍പ്പെടെയുള്ളവര്‍  പറഞ്ഞതനുസരിച്ചാണെന്ന് മേനകാ ഗാന്ധി. മൊറയൂര്‍ പഞ്ചായത്തിലെ യൂത്ത് ലീഗിന് അയച്ച കത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. വനംമന്ത്രി കെ. രാജു, സംസ്ഥാന വനംവകുപ്പ് മേധാവി, വന്യജീവി സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍, ആന കൊല്ലപ്പെട്ടത് മലപ്പുറത്താണെന്ന് പറഞ്ഞെന്നും അവര്‍  വ്യക്തമാക്കി. താന്‍ ഉദ്ദേശിച്ചത് മൃഗങ്ങളോടുള്ള ക്രൂരതയെക്കുറിച്ചാണെന്നും ഇതൊരു സാമുദായിക വിഷയമായി മാറ്റാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. യഥാര്‍ഥ പ്രശ്നം എല്ലാവരും മനസിലാക്കണമെന്നും മേനകാ ഗാന്ധി കത്തില്‍ പറഞ്ഞു.

ആന കൊല്ലപ്പെട്ട സംഭവത്തില്‍ മേനകാ ഗാന്ധി മലപ്പുറത്തെ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് പ്രതിഷേധ കത്ത് അയച്ചിരുന്നു. ഇതിന് മറുപടിയായാണ് മേനകാ ഗാന്ധിയുടെ കത്ത്. എന്നാല്‍ മലപ്പുറത്തെ അവഹേളിച്ചു കൊണ്ടുള്ള ട്വീറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് വീണ്ടും കത്തയച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....