ആറന്മുള : പള്ളിയോട സേവാസംഘത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്ന വഴിപാട് വള്ളസ്സദ്യ ബുക്കിങ് 482 എണ്ണമായി. കഴിഞ്ഞമാസം 55 സദ്യയാണ് നടന്നത്. ഈമാസം 223 സദ്യ നടക്കുന്നുണ്ട്. 15 ഊട്ടുപുരകളിലായി 15 കരാറുകാരാണ് സദ്യ തയ്യാറാക്കുന്നത്. ശനിയാഴ്ച മല്ലപ്പുഴശ്ശേരി, ഇടക്കുളം, മാലക്കര, ചെറുകോൽ എന്നീ പള്ളിയോടങ്ങൾക്കാണ് വഴിപാട് നടക്കുന്നത്. അവധി ദിവസങ്ങളിലും ശനിയും ഞായറും മറ്റു ദിവസങ്ങളെ അപേക്ഷിച്ച് സദ്യകളുടെ എണ്ണം കൂടുതലാണ്. കഴിഞ്ഞ ദിവസങ്ങളിൽ പ്രതികൂല കാലാവസ്ഥയിൽ പമ്പയിൽ ജലവിതാനം ഉയർന്നെങ്കിലും ഇപ്പോൾ പള്ളിയോടങ്ങൾക്ക് തുഴഞ്ഞെത്തുന്നതിന് അനുകൂലസാഹചര്യമാണുള്ളത്. സദ്യയിൽ പങ്കെടുക്കാൻ എത്തുന്ന പള്ളിയോടങ്ങൾക്ക് സംരക്ഷണകവചം ഒരുക്കി റെസ്‌ക്യൂ ടീം പ്രവർത്തിച്ചുവരുന്നു. റെസ്‌ക്യൂ കമ്മിറ്റി കൺവീനർ അനൂപ് ഉണ്ണികൃഷ്ണനാണ് 11 അംഗ കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























