Thursday, April 17, 2025 12:18 am

ആറന്മുളയില്‍ പഴകുളം മധുവും അഡ്വ.ശിവദാസന്‍ നായരും അന്തിമ പട്ടികയില്‍ ; കോന്നിയിലും റാന്നിയിലും അനിശ്ചിതത്വം

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : കോണ്‍ഗ്രസിന്റെ അന്തിമപട്ടികയില്‍ ആറന്മുളയില്‍ പഴകുളം മധുവും അഡ്വ.ശിവദാസന്‍ നായരും. അടൂരില്‍ എം.ജി കണ്ണന്‍, അജോമോന്‍ എന്നിവരും റാന്നിയില്‍ റിങ്കു ചെറിയാനും കോന്നിയില്‍ റോബിന്‍ പീറ്ററുമാണ്  അവസാന പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്‌.

പത്തനംതിട്ട ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ മൂന്നു മണ്ഡലങ്ങളിലും ക്രിസ്റ്റ്യന്‍ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയെ പരിഗണിക്കുന്നതില്‍ പരക്കെ പ്രതിഷേധമുണ്ട്. തെരഞ്ഞെടുപ്പില്‍ ഇത് ദോഷമുണ്ടാക്കുമെന്നും ബി.ജെ.പി നേട്ടം കൊയ്യുമെന്നും കണക്കുകൂട്ടുന്നു.

തിരുവല്ലയില്‍ കേരളാ കോണ്‍ഗ്രസിന് നല്‍കിയ മണ്ഡലമാണ്. ഇവിടെ കുഞ്ഞുകോശി പോളിനെയാണ് പി.ജെ ജോസഫ് സ്ഥാനാര്‍ഥിയാക്കുന്നത്. പഴയ ജോസഫ് ഗ്രൂപ്പിലെ എല്‍.ഡി.എഫ് സഹയാത്രികനാണ് കുഞ്ഞുകോശി പോള്‍. യു.ഡി.എഫ് ജില്ലാ ചെയര്‍മാനും കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡണ്ടുമായ വിക്ടര്‍ ടി.തോമസിനെയും അര്‍ഹതയുള്ള മറ്റു പലരെയും തഴഞ്ഞിട്ടാണ് ജോസഫ് കുഞ്ഞുകോശി പോളിനെ തീരുമാനിച്ചത്. ഇതോടെ ജില്ല നേത്രുത്വം സ്ഥാനാര്‍ഥിയുടെ കൂടെയില്ല. ഇവിടെ എല്‍.ഡി.എഫിന് നേട്ടം കൊയ്യുവാന്‍ കഴിയും. കാലുവാരലിന് പേരുകേട്ട തിരുവല്ലയില്‍ ഇക്കുറിയും കാലുവാരല്‍ ഉറപ്പിച്ചുകഴിഞ്ഞു.

റാന്നിയില്‍ റിങ്കു ചെറിയാന്റെ പേര് അന്തിമ പട്ടികയില്‍ ഇടംപിടിച്ചിട്ടും അനിശ്ചിതത്വം തുടരുകയാണ്. റാന്നിയിലെ പട്ടികയില്‍ പരിഗണനക്ക് വന്ന പേരുകളെല്ലാം ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ളവരാണ് എന്നതും പാര്‍ട്ടിയില്‍ ചര്‍ച്ചാവിഷയമാണ്. റാന്നിയില്‍ റിങ്കു ചെറിയാനെതിരെ പോസ്റ്റര്‍ പ്രതിഷേധവും അരങ്ങേറുകയാണ്.

കോന്നിയില്‍ റോബിന്‍ പീറ്ററിന്റെ പേരാണ് പരിഗണിക്കുന്നത്. ഇവിടെയും ഒന്നും ഉറപ്പിച്ചുപറയാന്‍ കഴിയാത്ത സാഹചര്യമാണ്. റോബിന്‍ പീറ്ററിനു വേണ്ടി സോഷ്യല്‍ മീഡിയ സജീവമാണ്. കോന്നിയില്‍ ഹൈന്ദവ സ്ഥാനാര്‍ഥികളുടെ പേരുകള്‍  പരിഗണനക്ക് വന്നിരുന്നുവെങ്കിലും അതൊക്കെ ഒഴിവാക്കിയാണ് റോബിന്റെ പേര് അന്തിമ പട്ടികയില്‍ ഇടംനേടിയത്.

അടൂര്‍ മണ്ഡലത്തില്‍ എം.ജി കണ്ണന്റെ പേരിനാണ് മുന്‍‌തൂക്കം,എന്നാല്‍ ഇതോടൊപ്പം അജോമോന്റെ പേരും ഗൌരവമായി പരിഗണിക്കുന്നുണ്ട്.

ജില്ലയില്‍ ആകെയുള്ള അഞ്ച് നിയമസഭാ മണ്ഡലത്തില്‍ മൂന്നു മണ്ഡലത്തിലും ക്രിസ്റ്റ്യന്‍ സമുദായത്തിലെ സ്ഥാനാര്‍ഥികളും അടൂരില്‍ സംവരണ വിഭാഗത്തില്‍ നിന്നുള്ളയാളും ആറന്മുളയില്‍ നായര്‍ സമുദായത്തില്‍ നിന്നുള്ളയാളെയുമാണ് പരിഗണിക്കുന്നത്. ജാതിയും മതവും ഇല്ലെന്ന് പരസ്യമായി പറഞ്ഞാലും എല്ലാവരും ജാതി സമവാക്യം പരിഗണിക്കും. തിരുവല്ല ഘടക കക്ഷിക്കായതിനാല്‍ അവിടെ സ്ഥാനാര്‍ഥിയെ മാറ്റുവാന്‍ കഴിയില്ല. പിന്നെയുള്ളത് റാന്നിയും കോന്നിയുമാണ്. റാന്നിയില്‍ ക്രിസ്റ്റ്യന്‍ സമുദായത്തില്‍ നിന്നുള്ളവരുടെ പേരുകള്‍ മാത്രമാണ് ആദ്യംമുതല്‍ പരിഗണിച്ചത്. അതുകൊണ്ട് അവിടെ ഒരുമാറ്റം വേണമെങ്കില്‍ പുതിയ സ്ഥാനാര്‍ഥികളെ കണ്ടെത്തണം. അത് ഈ വൈകിയ വേളയില്‍ എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

കോന്നിയില്‍ റോബിന്‍ പീറ്ററിന്റെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലാക്കുന്നത് ഈ ഘടകങ്ങളാണ്. സാമുദായിക സന്തുലനം വേണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ കോന്നി പുനര്‍ചിന്തനം നടത്തേണ്ടി വരും. കോന്നിയിലെ പട്ടികയില്‍ എലിസബത്ത് അബുവിന്റെയും എന്‍.ഷൈലാജിന്റെയും പേരുകള്‍ പരിഗണിച്ചിരുന്നു. എലിസബത്ത് അബു ക്രിസ്റ്റ്യന്‍ സമുദായത്തില്‍ നിന്നുള്ളതാണെങ്കിലും വിവാഹം കഴിച്ചത് എസ്.എന്‍.ഡി.പി സമുദായത്തിലെ അബുവിനെയാണ്. സമുദായത്തിലും ശക്തമായ സ്വാധീനം അബുവിന് ഉണ്ട്. അടൂര്‍ പ്രകാശും അബുവും ഷൈലാജും ഒരേ കുടുംബക്കാര്‍ എന്ന പ്രത്യേകതയുമുണ്ട്. കോന്നി പിടിച്ചെടുക്കാന്‍ അവസാനനിമിഷം അടൂര്‍ പ്രകാശിനെ ഹൈക്കമാന്റ് കളത്തിലിറക്കിയാല്‍ അതിലും അതിശയിക്കേണ്ടതില്ല. എന്തായാലും അന്തിമ പട്ടികയില്‍ അപ്രതീക്ഷിത നീക്കങ്ങള്‍ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നടി വിൻസി അലോഷ്യസിന്റെ വെളിപെടുത്തലിൽ പ്രതികരണവുമായി അഭിനേതാക്കളുടെ സംഘടന അമ്മ

0
കൊച്ചി : ലഹരി ഉപയോഗിച്ച നടനിൽ നിന്ന് സിനിമാ സെറ്റിൽ മോശം...

കോൺഗ്രസിൽ ബിജെപിയുമായി ചേർന്നുനിൽക്കുന്ന ഒട്ടേറെ പേരുണ്ടെന്ന് രാഹുൽഗാന്ധി

0
ഗാന്ധിനഗർ : കോൺഗ്രസിൽ ബിജെപിയുമായി ചേർന്നുനിൽക്കുന്ന ഒട്ടേറെ പേരുണ്ടെന്നും അവരെ തിരിച്ചറിഞ്ഞു...

നിങ്ങളുടെ മുത്തുകൾ പന്നികൾക്ക് ഇട്ടുകൊടുക്കരുത് ; ഹൈബി ഈഡൻ

0
കൊച്ചി: വഖഫ് ബില്ലിനെതിരെ നിലപാട് എടുത്തതിന്‍റെ പേരിൽ ഹൈബി ഈഡൻ എംഎൽഎക്കെതിരെ...

കള്ളുഷാപ്പിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊലപെടുത്താന്‍ ശ്രമം ; രണ്ട് പേർ അറസ്റ്റിൽ

0
തൃശൂര്‍: കള്ളുഷാപ്പിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊലപെടുത്താന്‍ ശ്രമം. സംഭവത്തില്‍ രണ്ടുപേരെ...