Friday, May 9, 2025 5:06 pm

ആറന്മുള സന്ധ്യാ ഗ്യാസ് എജന്‍സി ജീവനക്കാരുടെ പകല്‍കൊള്ള – ചോദ്യം ചെയ്ത വ്യാപാരിക്കുനേരെ ഭീഷണി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ആറന്മുള സന്ധ്യാ ഗ്യാസ് എജന്‍സി ജീവനക്കാരുടെ പകല്‍കൊള്ള ചോദ്യം ചെയ്ത വ്യാപാരിക്കുനേരെ ഭീഷണി. ഗ്യാസ് ഏജന്‍സിയില്‍ നിന്നും മൂന്നര കിലോമീറ്റര്‍ മാത്രം അകലെയുള്ള ഉപഭോക്താവിന് പുതിയ ഗ്യാസ് സിലിണ്ടര്‍ നല്‍കിയപ്പോള്‍ ബില്ലില്‍ രേഖപ്പെടുത്തിയതിലും അധികമായി 75 രൂപ ജീവനക്കാരന്‍ ആവശ്യപ്പെട്ടു. ബില്ലില്‍ 915 രൂപയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പുതിയ ഗ്യാസിന് 990 രൂപയാണ് ജീവനക്കാരന്‍ ആവശ്യപ്പെട്ടത്. സ്റ്റുഡിയോ ഉടമയായ സുജിത്ത് ഇതിനെ ചോദ്യം ചെയ്തപ്പോള്‍ 75 രൂപ വണ്ടിക്കൂലി ആണെന്ന് ജീവനക്കാരന്‍ മറുപടി നല്‍കി.

ഗ്യാസ് ഏജന്‍സിയില്‍ നിന്നും മൂന്നര കിലോമീറ്റര്‍ മാത്രമാണ് ദൂരമെന്നും ബില്ലില്‍ രേഖപ്പെടുത്തിയ പണം മാത്രമേ നല്‍കൂവെന്നും സുജിത്ത് പറഞ്ഞു. ഇതോടെ ബില്ലില്‍ രേഖപ്പെടുത്തിയ പണം കൈപ്പറ്റി ജീവനക്കാര്‍ ഗ്യാസ് നല്‍കി. ഈ സംഭവം മൊബൈലില്‍ ചിത്രീകരിച്ച്‌ സുജിത്ത് തന്റെ ഫെയിസ് ബുക്കില്‍ ഇട്ടതോടെ കൂടുതല്‍പ്പേര്‍ ഗ്യാസ് ഏജന്‍സിക്കും ജീവനക്കാര്‍ക്കുമെതിരെ പ്രതികരണവുമായി വന്നു. ഇതോടെ ഗ്യാസ് എജന്‍സിയിലെ ജീവനക്കാരന്‍ സുജിത്തിന്റെ സ്റ്റുഡിയോയില്‍ എത്തി ഭീഷണിപ്പെടുത്തി. തന്റെ അനുവാദമില്ലാതെ ചിത്രം ഫെയിസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്തതിനെതിരെ തന്നെ കോടതി കയറ്റുമെന്ന് ഇയാള്‍ ഭീഷണി മുഴക്കി. ഇതിനെതിരെ പരാതി നല്‍കുവാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

ആറന്മുള സന്ധ്യാ ഫ്ലെയിംസിനെതിരെ മുമ്പും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഗാസിന് വണ്ടിക്കൂലി എന്നപേരില്‍ ഇവര്‍ ഉപഭോക്താക്കളില്‍ നിന്നും പിടിച്ചുപറിക്കുന്ന തുകയെ സംബന്ധിച്ചാണ് പ്രധാനമായും പരാതികള്‍. പരാതി പറഞ്ഞാല്‍ യഥാസമയം ഇവര്‍ ഗ്യാസ് നല്‍കാറില്ല. അതിനാല്‍ മിക്കവരും ജീവനക്കാര്‍ ചോദിക്കുന്ന പണം നല്‍കും. മുമ്പ് ഇരുപതും മുപ്പതും രൂപയായിരുന്നു ഇപ്രകാരം വാങ്ങിക്കൊണ്ടിരുന്നത്. ഇപ്പോളത് നൂറും നൂറ്റി അന്‍പതും രൂപയായി ഉയര്‍ന്നെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ഗ്യാസ് ഏജന്‍സിയില്‍ പരാതി പറഞ്ഞാലും ഒരു മാറ്റവും ഇല്ല. അതുകൊണ്ടുതന്നെ ഗ്യാസ് എജന്‍സിയുടെ അറിവോടെയാണ് ഈ പകല്‍ കൊള്ള നടക്കുന്നതെന്നും സംശയിക്കുന്നു. ഒരു ദിവസം 100 സിലിണ്ടറുകള്‍ വീടുകളില്‍ എത്തിക്കുമ്പോള്‍ 75 രൂപ വെച്ച് കൂട്ടിയാല്‍പ്പോലും 7500 രൂപ ഉപഭോക്താക്കളില്‍ നിന്നും പിടിച്ചുപറിക്കുകയാണ് ഇവര്‍.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓൺലൈൻ മാധ്യമമായ മക്തൂബിന്റെ എക്‌സ് ഹാൻഡിൽ മരവിപ്പിച്ചു

0
കോഴിക്കോട്: ഓൺലൈൻ മാധ്യമമായ മക്തൂബിന്റെ എക്‌സ് ഹാൻഡിൽ മരവിപ്പിച്ചു. നിയമനടപടിയുടെ ഭാഗമായി...

കരിവെള്ളൂരിലെ വിവാഹ വീട്ടിലെ മോഷണക്കേസിൽ പ്രതി വരന്റെ ബന്ധു

0
കണ്ണൂർ: കണ്ണൂർ കരിവെള്ളൂരിലെ വിവാഹ വീട്ടിലെ മോഷണക്കേസിൽ പ്രതി വരന്റെ ബന്ധു....

ഇന്ത്യ – പാക് സംഘർഷം ; സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച ആഘോഷ...

0
തിരുവനന്തപുരം: ഇന്ത്യ - പാക് സംഘർഷം ശക്തമായ സാഹചര്യത്തിൽ അതിർത്തിയിലെ അടിയന്തിര...

ഡൽഹി അരുൺ ജയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ബോംബ് ഭീഷണി

0
ന്യൂഡൽഹി: ഡൽഹി അരുൺ ജയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ബോംബ് ഭീഷണി. ഇമെയിൽ...