ആറന്മുള : ആറന്മുള സബ് ജില്ലാ യുവജനോത്സവത്തിന് തിരി തെളിഞ്ഞു.
മെഴുവേലി പത്മനാഭോദയം ഹയർ സെക്കൻഡറി സ്കൂളിൽ ആറന്മുള സബ് ജില്ലാ യുവജനോത്സവം മൂന്ന് ദിവസങ്ങളിലായി നടക്കും. 39 സ്കൂളുകൾ അണിനിരക്കുന്ന മത്സരയിനങ്ങൾ ആറ് വേദികളിലായാണ് ഇവിടെ അരങ്ങേറുന്നത്. സമ്മേളനം ഉദ്ഘാടനം പത്തനംതിട്ട ജില്ലാ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പിങ്കി ശ്രീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. കലാ മത്സരങ്ങളുടെ ഉദ്ഘാടനം പ്രശസ്ത സിനിമ സീരിയൽ അഭിനേത്രിയും നർത്തകിയുമായ ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു.
റിസപ്ഷൻ കമ്മിറ്റി കൺവീനർ ഐശ്വര്യ സോമൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.സി രാജഗോപാലൻ ( ആറൻമുള എക്സ് എൽഎ ), ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് മോൻ, മെഴുവേലി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിനീത അനിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സുരേഷ് കുമാർ, ഗ്രാമപഞ്ചായത്തംഗം ശ്രീദേവി ടോണി, ഗ്രാമപഞ്ചായത്ത് അംഗം വിനോദ് വി, എസ് എൻ ട്രസ്റ്റ് ലോക്കൽ കമ്മിറ്റി കൺവീനർ സുരേഷ് കുമാർ കെ, സ്കൂൾ പ്രിൻസിപ്പാൾ ശോഭ പണിക്കർ, സ്കൂൾ ഹെഡ്മിസ്ട്രസ് പ്രശോഭ ടി കെ എന്നിവർ ആശംസകൾ അർപ്പിച്ചു. കലാ മത്സരങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പതാക ഉയർത്തൽ സ്കൂൾ പ്രിൻസിപ്പാൾ ശോഭ പണിക്കരും പ്രശോഭ ടി കെ യും കൂടി നിർവഹിച്ചു.