ആറന്മുള  സബ് ജില്ലാ യുവജനോത്സവത്തിന് തിരി തെളിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ആറന്മുള :  ആറന്മുള  സബ് ജില്ലാ യുവജനോത്സവത്തിന് തിരി തെളിഞ്ഞു.
മെഴുവേലി പത്മനാഭോദയം ഹയർ സെക്കൻഡറി സ്കൂളിൽ ആറന്മുള സബ് ജില്ലാ യുവജനോത്സവം മൂന്ന് ദിവസങ്ങളിലായി  നടക്കും. 39 സ്കൂളുകൾ അണിനിരക്കുന്ന മത്സരയിനങ്ങൾ ആറ് വേദികളിലായാണ് ഇവിടെ അരങ്ങേറുന്നത്.  സമ്മേളനം ഉദ്ഘാടനം  പത്തനംതിട്ട ജില്ലാ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ഓമല്ലൂർ ശങ്കരൻ  നിർവഹിച്ചു. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  പിങ്കി ശ്രീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. കലാ മത്സരങ്ങളുടെ ഉദ്ഘാടനം പ്രശസ്ത സിനിമ സീരിയൽ അഭിനേത്രിയും നർത്തകിയുമായ  ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു.

റിസപ്ഷൻ കമ്മിറ്റി കൺവീനർ  ഐശ്വര്യ സോമൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ  കെ.സി രാജഗോപാലൻ ( ആറൻമുള എക്സ് എൽഎ ), ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  അശ്വതി വിനോജ്, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് മോൻ, മെഴുവേലി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  വിനീത അനിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  കെ സുരേഷ് കുമാർ, ഗ്രാമപഞ്ചായത്തംഗം  ശ്രീദേവി ടോണി, ഗ്രാമപഞ്ചായത്ത് അംഗം  വിനോദ് വി, എസ് എൻ ട്രസ്റ്റ് ലോക്കൽ കമ്മിറ്റി കൺവീനർ  സുരേഷ് കുമാർ കെ, സ്കൂൾ പ്രിൻസിപ്പാൾ ശോഭ പണിക്കർ, സ്കൂൾ ഹെഡ്മിസ്ട്രസ്  പ്രശോഭ ടി കെ എന്നിവർ ആശംസകൾ അർപ്പിച്ചു.  കലാ മത്സരങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പതാക ഉയർത്തൽ സ്കൂൾ പ്രിൻസിപ്പാൾ  ശോഭ പണിക്കരും  പ്രശോഭ ടി കെ യും കൂടി നിർവഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...