Monday, May 5, 2025 7:31 am

ആറന്മുള ഉത്തൃട്ടാതി ജലോത്സവം 18ന് ; വിപുലമായ തയ്യാറെടുപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുള ഉത്തൃട്ടാതി വള്ളംകളി ജനകീയമേളയാക്കുന്നതിനായി ജില്ലയുടെ ചുമതലയുള്ള ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ വിപുലമായ തയ്യാറെടുപ്പുകള്‍. സെപ്തംബര്‍ 18ന് നടക്കുന്ന ജലമേളയുടെ ആവേശത്തിന് മുതല്‍ക്കൂട്ടാകുംവിധം കുറ്റമറ്റ സംവിധാനങ്ങള്‍ ഒരുക്കാനാണ് നിര്‍ദേശം നല്‍കിയത്. ജലോത്സവത്തിന് മുന്നോടിയായി വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണം. ക്രമസമാധാനപാലനവും സുരക്ഷയും ഉറപ്പാക്കാനായി പോലീസിന്റെ 650 പേര്‍ അടങ്ങുന്ന സംഘത്തെ വിന്യസിക്കും. പള്ളിയോട സേവാ സമിതിയുമായി ചേര്‍ന്ന് ബോട്ട് പെട്രോളിംഗ് സുശക്തമാക്കും. സെപ്റ്റംബര്‍ 17, 18 തീയതികളില്‍ പമ്പാ നദിയിലെ ജലവിതാനം ക്രമീകരിച്ചുനിലനിര്‍ത്തുന്നതിന് പമ്പ ഇറിഗേഷന്‍ പ്രൊജക്ട് നടപടി സ്വീകരിക്കണം.

ആറന്മുളയിലും പരിസര പ്രദേശങ്ങളിലും വ്യാജമദ്യം, നിരോധിത ലഹരി വസ്തുക്കള്‍ എന്നിവയുടെ വില്‍പ്പന തടയുന്നതിന് എക്സൈസ് വകുപ്പ് പരിശോധന കൂടുതല്‍ ഊര്‍ജിതമാക്കണം. ശുദ്ധമമായ കുടിവെള്ളത്തിന്റെ ലഭ്യത വാട്ടര്‍ അതോറിറ്റി ഉറപ്പാക്കണം. കോഴഞ്ചരി ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും സേവനവും അധിക കിടക്കകളും ആരോഗ്യവകുപ്പ് ഉറപ്പാക്കണം. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുഖാന്തിരം ക്ലോറിനേഷന്‍ നടത്തണം. ആംബുലന്‍സ് സേവനവും ഉറപ്പാക്കണം. ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്നും ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നിന്നും അധിക ബസ്‌സര്‍വീസുകള്‍ ക്രമീകരിക്കണം. മല്ലപ്പുഴശ്ശേരി, തോട്ടപ്പുഴശ്ശേരി, ആറന്മുള, കോയിപ്രം ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ഹരിതകര്‍മ സേനയെ വിന്യസിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. പമ്പയാറ്റിലെ സ്റ്റാര്‍ട്ടിംഗ് പോയിന്റിലും മറ്റും നീക്കപ്പെടാതെ കിടക്കുന്ന മണല്‍പുറ്റുകള്‍ ജലസേചന വകുപ്പ് അടിയന്തിരമായി നീക്കം ചെയ്യണം.

വാര്യാപുരം ജംഗ്ഷനിലെ റോഡിന്റെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കി.
ജലോത്സവുമായി ബന്ധപ്പെട്ട് അടിയന്തിരഘട്ട ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി കോഴഞ്ചേരി, തിരുവല്ല തഹസില്‍ദാര്‍മാരേയും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി അടൂര്‍ ആര്‍.ഡി.ഒയെയും ചുമതലപ്പെടുത്തി. ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കും. എം.പി, എം. എല്‍. എമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികള്‍, മറ്റുജനപ്രതിനിധകള്‍, സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, ഉദ്യോഗസ്ഥര്‍, പള്ളിയോട സേവാ സമിതി പ്രതിനിധികള്‍ തുടങ്ങിയവരുടെയല്ലാം പിന്തുണ മന്ത്രി അഭ്യര്‍ഥിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെ.സുധാകരനെ മുഖവിലക്കെടുക്കാതെ ഹൈക്കമാൻഡ്; പുനഃസംഘടനയുമായി മുന്നോട്ടുപോകാൻ തീരുമാനം

0
തിരുവനന്തപുരം: കെ.സുധാകരന്റെ എതിർപ്പ് മുഖവിലയ്ക്കെടുക്കാതെ പുനഃസംഘടനയുമായി മുന്നോട്ടുപോകാൻ ഹൈക്കമാൻ്റ് നീക്കം. പുതിയ...

കണ്ണൂരിൽ സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച സ്വർണം കവർന്ന ജീവനക്കാരനെതിരെ കേസ്

0
കണ്ണൂര്‍: കണ്ണൂരിൽ സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ...

ആശാവർക്കേഴ്സിന്റെ രാപകൽ സമര യാത്രയ്ക്ക് ഇന്ന് തുടക്കം

0
തിരുവനന്തപുരം : കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന...

ലഹരി ഗുളികളുമായി ഒരാൾ പിടിയിൽ

0
കണ്ണൂർ : പഴയങ്ങാടിയിൽ ലഹരി ഗുളികളുമായി ഒരാൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി...