ആറന്മുള ഉത്തൃട്ടാതി ജലോത്സവം സെപ്റ്റംബര്‍ രണ്ടിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചരിത്രപ്രസിദ്ധ ആറന്മുള ഉത്തൃട്ടാതി ജലോത്സവം സെപ്റ്റംബര്‍ രണ്ടിന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവാറന്മുള ക്ഷേത്രക്കടവില്‍ നടക്കും. എ, ബി ബാച്ചുകളിലായി 49 പള്ളിയോടങ്ങളാണ് മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്നത്. എ ബാച്ചിന്റെ ഹീറ്റ്സ്, സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളും ബി ബാച്ചിന്റെ ഹീറ്റ്സ്, ഫൈനല്‍ മത്സരങ്ങളുമാണ് നടക്കുന്നത്.

ജലോല്‍സവത്തിന് മുന്നോടിയായുള്ള ജലഘോഷയാത്ര ഒരു മണിക്ക് ആരംഭിക്കും. 12:30 ന് മുന്‍പായി എല്ലാ പള്ളിയോടങ്ങളും ജലഘോഷയാത്രയ്ക്ക് തയാറായി സത്രം പവലിയന് താഴെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ എത്തിച്ചേരണം. സമയം കഴിഞ്ഞെത്തുന്ന പള്ളിയോടങ്ങളെ ജലഘോഷയാത്രയില്‍ നിന്നും മത്സരങ്ങളില്‍ നിന്നും ഒഴിവാക്കുന്നതാണ്. ജലഘോഷയാത്രയില്‍ ഏറ്റവും മുന്നിലായി തിരുവോണത്തോണിയും അതിനു പിന്നിലായി എ ബാച്ച് പള്ളിയോടങ്ങളും തുടര്‍ന്ന് ബി ബാച്ച് പള്ളിയോടങ്ങളും പങ്കെടുക്കും. ജല ഘോഷയാത്രയില്‍ പങ്കെടുക്കുന്ന പള്ളിയോടങ്ങള്‍ സത്രക്കടവില്‍ നിന്നും പരപ്പുഴക്കടവില്‍ വരെ ശ്രീപത്മനാഭ….എന്ന വെച്ചു പാട്ടിന്റെ താളത്തിലാണ് തുഴയേണ്ടത്.

കര്‍ശനമായ നിബന്ധനകള്‍ പാലിച്ചാണ് ഇത്തവണത്തെ ജലോത്സവം സംഘടിപ്പിക്കുന്നത്. ക്ലബുകാരെയും പുറമെ നിന്നുള്ള തുഴച്ചില്‍ക്കാരെയും ഇത്തവണ പൂര്‍ണമായും ഒഴിവാക്കുമെന്ന് പള്ളിയോട സേവാസംഘം അറിയിച്ചു. പള്ളിയോടത്തില്‍ കയറുന്ന തുഴച്ചില്‍കാരുടെ തിരിച്ചറിയല്‍ രേഖ, ഫോട്ടോ ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ പള്ളിയോട സേവാസംഘം ഓഫീസില്‍ ആഗസ്റ്റ് 25ന് മുന്‍പ് നല്‍കണം. പള്ളിയോട സേവാ സംഘത്തിന്റെ നിയമാവലിയും റേസ് കമ്മിറ്റിയുടെ തീരുമാനങ്ങളും അനുസരിച്ച് ജലോത്സവത്തില്‍ പങ്കെടുക്കുമെന്നുള്ള സമ്മതപത്രവും എഴുതി നല്‍കണം.

പള്ളിയോട സേവാ സംഘത്തിന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പള്ളിയോടങ്ങളെ അയോഗ്യരായി പ്രഖ്യാപിക്കും. മത്സരവള്ളംകളി പൂര്‍ണമായും റെക്കാര്‍ഡ് ചെയ്യും. 2017 ന് ശേഷം ആദ്യമായിട്ടാണ് ആറന്മുളയില്‍ പരമ്പരാഗത ശൈലിയിലുള്ള മത്സരവള്ളംകളി നടക്കുന്നതെന്ന് പള്ളിയോട സേവാ സംഘം സെക്രട്ടറി പാര്‍ത്ഥസാരഥി ആര്‍ പിള്ള , റേസ് കമ്മിറ്റി കണ്‍വീനര്‍ പി.ആര്‍ ഷാജി എന്നിവര്‍ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസ് ; തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

0
കൊച്ചി : സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി...

‘മെഡിസെപ്പ് എന്തിനുവേണ്ടിയാണെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല, പൂർണമായി പരിഷ്കരിക്കും’ ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊല്ലം : മെഡിസെപ്പ് പദ്ധതി പൊളിച്ചെഴുതുമെന്നും എല്ലാവർക്കും സ്വീകാര്യമായ പുതിയ പദ്ധതി...

രാമക്ഷേത്രത്തിലെ സിഇഒ നിയമനം : ചുരുക്കപ്പട്ടികയിൽ 18 പേർ ; അഭിമുഖം ഇന്ന് മുതൽ

0
ലക്നൗ : അയോധ്യയിലെ ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ ചരിത്രത്തിലാദ്യമായി മുഴുവൻ സമയ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; പ്രതികളുടെ നുണപരിശോധനാ ഹർജി തള്ളി

0
ന്യൂഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതികളുടെ നുണപരിശോധനാ ഹർജി...