ആറന്മുള വള്ളസദ്യക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പമ്പയിലെ ഉയര്‍ന്ന ജലനിരപ്പിന്റെ പശ്ചാത്തലത്തില്‍ വലിയ സുരക്ഷാ സംവിധാനങ്ങളോടെ പള്ളിയോടങ്ങള്‍ക്കുള്ള വഴിപാട് വള്ളസദ്യകള്‍ക്ക് ആറന്മുളയില്‍ തുടക്കമായി. മാരാമണ്‍, മല്ലപ്പുഴശേരി, പുന്നംതോട്ടം, തെക്കേമുറി, തെക്കേമുറിക്കിഴക്ക്, ഇടനാട്, വെണ്‍പാല എന്നീ പള്ളിയോടങ്ങള്‍ക്കാണ് വഴിപാടായി  വള്ളസദ്യകള്‍ നടന്നത്. രാവിലെ ക്ഷേത്രക്കടവിലെത്തിയ മാരാമണ്‍ പള്ളിയോടത്തെ പള്ളിയോട സേവാസംഘവും വഴിപാട് നടത്തുന്ന ഭക്തരും സ്വീകരിച്ചു. തുടര്‍ന്ന് മല്ലപ്പുഴശേരി, പുന്നംതോട്ടം, തെക്കേമുറി, തെക്കേമുറി കിഴക്ക്, ഇടനാട്, വെണ്‍പാല എന്നീ പള്ളിയോടങ്ങളും നിശ്ചിത ഇടവേളകളില്‍ ക്ഷേത്രക്കടവിലെത്തി വള്ളസദ്യയിലേക്ക് പ്രവേശിച്ചു.

രാവിലെ 11.30 ന് ക്ഷേത്രത്തിന്റെ ആനക്കൊട്ടിലില്‍ എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ തൂശനിലയില്‍ വിളമ്പി വള്ളസദ്യയ്ക്ക് തുടക്കം കുറിച്ചു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. എസ്. രാജന്‍ അധ്യക്ഷത വഹിച്ചു. പ്രമോദ് നാരായണന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍, പള്ളിയോട സേവാസംഘം ഭാരവാഹികളായ പാര്‍ഥസാരഥി ആര്‍. പിള്ള, സഞ്ജീവ് കുമാര്‍, പ്രദീപ് ചെറുകോല്‍, വി. കെ. ചന്ദ്രന്‍, ശശികുമാര്‍ പാണ്ടനാട്, ശരത് പുന്നംതോട്ടം, പി.ആര്‍. ഷാജി. ഭക്ത ജന പ്രതിനിധികളായ ജഗന്‍മോഹന്‍ദാസ്, കെ. ഹരിദാസ്, സുകുമാരപ്പണിക്കര്‍, ഹരിദാസ് ഇടത്തിട്ട തുടങ്ങിയവര്‍ സംബന്ധിച്ചു. നിലവിലുള്ള നിയന്ത്രണങ്ങളോടെ മാത്രമേ തുടര്‍ന്നുള്ള ദിവസങ്ങളിലെ വഴിപാടുകള്‍ നടത്തുകയുള്ളെന്ന് ഭാരവാഹികള്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

0
കൊച്ചി: സ്ത്രീകളുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എ പി...

സി.ജെ.പി. സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്

0
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ...

0
കൊച്ചി: അഞ്ചു വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം...