പത്തനംതിട്ട : പമ്പയുടെ ഓളപ്പരപ്പിന് ഇനി വഞ്ചിപ്പാട്ടിന്റെ താളം. പാർഥസാരഥിയുടെ ഇഷ്ട വഴിപാടായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്നു തുടക്കം. ഇന്ന് രാവിലെ 11.30ന് ക്ഷേത്രാങ്കണത്തിൽ എൻഎസ്എസ് പ്രസിഡന്റ് ഡോ. എം ശശികുമാർ ഉദ്‌ഘാടനം നിർവഹിക്കും. ആദ്യ ദിവസം 10 പള്ളിയോടങ്ങൾക്കാണ് വള്ളസദ്യ. ഒക്ടോബർ രണ്ടുവരെ സദ്യയുണ്ട്. അഭീഷ്ടകാര്യ സിദ്ധിക്കാണ് ഭക്തർ വള്ളസദ്യ വഴിപാട് നടത്തുന്നത്. പള്ളിയോടത്തിൽ എത്തുന്നവരോടൊപ്പം അന്നദാനപ്രഭുവായ തിരുവാറന്മുളയപ്പനും ഉണ്ടാകുമെന്നാണ് വിശ്വാസം. 52 കരകളിൽ നിന്നുള്ള പള്ളിയോടങ്ങൾ പല ദിവസങ്ങളിലായി തിരുവാറന്മുളയപ്പനെ കാണാനെത്തും. ഇലയിൽ വിളമ്പുന്ന 44 വിഭവങ്ങൾക്ക് പുറമേ പാടിച്ചോദിക്കുന്ന ഇരുപതും ഉൾപ്പെടെ 64 വിഭവങ്ങളാണ് വള്ളസദ്യയിൽ വിളമ്പുന്നത്. പള്ളിയോടങ്ങളിലെത്തുന്ന കരക്കാർക്ക് ആതിഥ്യമരുളിയാണ് ക്ഷേത്രത്തിലേക്ക് ആനയിക്കുക. ആചാരനുഷ്ഠാനങ്ങളുടെ പ്രൗഢിയിലാണ് ചടങ്ങുകൾ നടക്കുന്നത്.
ആറന്മുള വള്ളസദ്യയ്ക്ക് ഇന്നു തുടക്കം
RECENT NEWS
Advertisment